ബെംഗളൂരു: നഗരത്തിലെ നിരത്തുകളിൽ ശേഷിക്കുന്ന 1,500 അപകടക്കുഴികൾ ഉടൻ അടയ്ക്കുമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്.നഗരത്തിലെ നിരത്തുകളിൽ 4,500 കുഴികളാണ് കണ്ടെത്തിയത്. ഇവയിൽ ഭൂരിഭാഗവും അടച്ചതായും അദ്ദേഹം പറഞ്ഞു.ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പ്രധാന ജംക്ഷനുകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം .
സിൽക്ക് ബോർഡ് ജംക്ഷനിലെത്തിയ തുഷാർ ഗിരിനാഥ് റോഡിൽ കെട്ടിക്കിടക്കുന്ന ജലം നീക്കം ചെയ്യാൻ ബിഎംആർസിയോട് ആവശ്യപ്പെട്ടു.മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി അറസ്റ്റില്‍
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം.വയനാട് എംപി രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാഹുലിനെ പൊലീസ് അറസ്റ്റു ചെയത് നീക്കിയത് .ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ ഭരണമാണ് നടത്തുന്നതെന്നും അറസ്റ്റിനിടെ രാഹുല്‍ പ്രതികരിച്ചു.രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.
ബാരിക്കേഡുകള്‍ മറികടന്ന് എംപിമാര്‍ എത്തി. തുടര്‍ന്ന് പൊലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്, വി കെ ശ്രീകണ്ഠന്, ആന്റോ ആന്റണി, എംകെ രാഘവന്,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്, ടി എന്‍ പ്രതാപന് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്.