ബെംഗളുരു • റോഡിലെ അപകടക്കുഴികൾ കാരണമുള്ള ദുരിതത്തിൽ പൊറുതിമുട്ടി കടയുടെ മുന്നിലെ റോഡ് സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്താനിറങ്ങി പൂക്കച്ചവടക്കാരൻ. മല്ലേശ്വരം പൈൻ മെയ്ൻ റോഡിലെ കുഴികളടക്കാൻ ഞാൻ സമീപത്തെ കച്ചവടക്കാരൻ സ്വന്തം ചെലവിലാണു തൊഴിലാളിയെ നിയോഗിച്ചത്. കുഴിയടയ്ക്കൽ പുരോഗമിക്കവേ ബിബിഎംപിയിലെ ഉദ്യോഗസ്ഥരെത്തി ജോലികൾ തടഞ്ഞു. കോൺ ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികൾ ഉടൻ നികത്തുമെന്ന് ഇവർ ഉറപ്പു നൽകി. എന്നാൽ മഴ മാറിയ ശേഷം ടാർ മിശ്രിതം ഉപയോഗിച്ച് റോഡ് യഥാവിധി അറ്റകുറ്റപ്പണി നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.