ബെംഗളൂരു സ്വന്തം അശ്ലീലവീഡിയോയും ചിത്രങ്ങളും മൊ ബൈലിൽ പകർത്തി പ്രചരിപ്പി ച്ച സംഭവത്തിൽ ബി.ബി.എ. വി ദ്യാർഥി അറസ്റ്റിൽ. ബെംഗളൂരു വിലെ സ്വകാര്യ കോളേജിലെ വി ദ്യാർഥിയും കുടക് ജില്ലയിലെ മടി ക്കേരി സ്വദേശിയുമായ മുഹമ്മദ് സവാദി (21)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. നാപോക് സ്വദേശിയും കുടക് വികസന സമിതി പ്രസിഡന്റുമായ എം.എസ്. പ്രസന്ന ഭട്ടിന്റെ പരാതിയിലാണ് നടപടി.
പ്രതി രണ്ട് സ്ത്രീകളുമായൊത്തുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും സ്വയം മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കേസ്. ഒരാഴ്ചമുൻപ് പ്രസന്ന ഭട്ടിന്റെ വാട്സാപ്പ് നമ്പറിൽ ഈ അശ്ലീല വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.ഒരു യുവാവും രണ്ട് സ്ത്രീകളും ഉൾപ്പെട്ട അശ്ലീല വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി കാണിച്ച് ഇവർ പോലീസിൽ പരാതി നൽകി.