Home Featured കുളിമുറിയിൽ ഉപയോഗിക്കുന്ന ചെരുപ്പ് ഓൺലൈനിൽ വിറ്റത് 9000 രൂപയ്ക്ക്

കുളിമുറിയിൽ ഉപയോഗിക്കുന്ന ചെരുപ്പ് ഓൺലൈനിൽ വിറ്റത് 9000 രൂപയ്ക്ക്

കുളിമുറിയിൽ ഉപയോഗിക്കുന്ന ഒരു ചെരുപ്പ് വാങ്ങാൻ പരമാവധി എത്ര രൂപ വരെ മുടക്കാൻ നിങ്ങൾ തയ്യാറാണ്? 150 അല്ലെങ്കിൽ 200 അതുമല്ലെങ്കിൽ കൂടിപ്പോയാൽ ഒരു 500 രൂപ വരെ ആയിരിക്കും. എന്നാൽ, കഴിഞ്ഞദിവസം ഓൺലൈനിൽ വിറ്റുപോയ ബാത്റൂം ചപ്പലിന്റെ വില എത്രയാണെന്ന് അറിയാമോ? 8990 രൂപ. അമ്പരക്കണ്ട, സത്യമാണ്. 

പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഹ്യൂഗോ ബോസ് ആണ് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തങ്ങളുടെ തന്നെ ഏറ്റവും പുതിയ മോഡൽ ബാത്റൂം ചപ്പൽ എന്ന ലേബലിൽ 8,990 രൂപയ്ക്ക് ചെരുപ്പ് വില്പന നടത്തിയത്. എടുത്തു പറയത്തക്ക ഡിസൈൻ മികവോ പുതുമകളോ ഒന്നും ഈ ചെരുപ്പിൽ കാണാനില്ല. നീല നിറത്തിലുള്ള ഒരു സാധാ റബർ ചെരുപ്പ്. ചെരുപ്പിനു മുകളിലായി കാണുന്ന ഹ്യൂഗോ ബോസ് ലോഗോ ഒഴിച്ചാൽ സാധാ കടയിൽ നിന്നും വാങ്ങുന്ന 150 രൂപയുടെ ബാത്റൂം ചപ്പലിന് സമാനം തന്നെ. 

ചെരുപ്പിന്റെ ഓൺലൈൻ പ്ലാറ്റ് ഫോമിലെ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 100 രൂപയുടെ പാരഗൺ ചെരുപ്പിൽ നിന്നും വ്യത്യസ്തമായി ഒന്നുമില്ല എന്നാണ് ഒരു ഉപഭോക്താവ് രേഖപ്പെടുത്തിയത്. ഒമ്പതിനായിരം രൂപയ്ക്ക് ഈ ചെരുപ്പ് വാങ്ങുന്നവനെ വേണം തല്ലാൻ എന്നാണ് മറ്റൊരു ഉപഭോക്താവിന്റെ കമൻറ്. എന്തായാലും ഹ്യൂഗോ ബോസിന്റെ ലക്ഷ്വറി ബാത്റൂം ചപ്പൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഈ ആഹാരസാധനങ്ങള്‍ നിങ്ങള്‍ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..? ; ദഹനവ്യവസ്ഥയെ വരെ ബാധിച്ചേക്കാം

ആഹാരസാധനങ്ങള്‍ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് അന്വേഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതിനുള്ള പ്രധാന ഉത്തരമാണ് വീട്ടിലെ ഫ്രിഡ്ജ്.

എന്തു കിട്ടിയാലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ചീയാതിരിക്കാനും കേടാകാതിരിക്കാനുമാണ് ഫ്രിഡ്ജില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ എല്ലാ സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്‌ക്കാമോ? ഇല്ലാ എന്നതാണ് സത്യം.യാഥാര്‍ത്ഥ്യമറിയാതെയാണ് നമ്മളില്‍ പലരും പലതും ഫ്രിഡ്ജില്‍ വയ്‌ക്കുന്നത്.

ബാക്ടീരിയയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്ന പ്രവര്‍ത്തനമാണ് റഫ്രിജറേഷന്‍. ഫ്രിഡ്ജിനുള്ളിലും ഇതാണ് സംഭവിക്കുന്നത്. ഇത് വഴി ഭക്ഷണത്തിന്റെ ആയുസ് വര്‍ദ്ധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ചില ഭക്ഷണങ്ങളും സാധനങ്ങളും ഫ്രിഡ്ജിനുള്ളിലെ താപനിലയുമായി പൊരുത്തപ്പെടുന്നില്ല. അതു കൊണ്ടാണ് ചിലത് ഇത്തരത്തില്‍ സൂക്ഷിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജില്‍ വെച്ചാല്‍ വരണ്ടതായി മാറും.ബ്രെഡിലെ അന്നജ തന്മാത്രകള്‍ തണുത്ത ഊഷ്മാവില്‍ റീക്രിസ്റ്റലൈസേഷന്‍ പ്രവര്‍ത്തനത്തിന് വിധേയമാകുന്നു. ഇത് മൂലം ബ്രെഡ് വരണ്ടതാക്കുന്നു. ഇത് വഴി റൊട്ടി പെട്ടെന്ന് ചീത്തയാകാനും സാദ്ധ്യതയുണ്ട്.

ഉരുളക്കിഴങ്ങ്

45 മുതല്‍ 50 ഡിഗ്രി വരെ താപനിലയില്‍ വരെ ഉരുളക്കിഴങ്ങ് കേടാകാതിരിക്കും. എന്നാല്‍ ഫ്രിഡ്ജിലെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി ഇതിലെ അന്നജം പഞ്ചസാര ആയി മാറും. അതുവഴി ഉരുഴക്കിഴങ്ങ് മധുരമുള്ളതായി മാറും.

വാഴപ്പഴം

പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി പഴത്തിന്റെ സ്വാദ് നഷ്ടപ്പെടും. അതു പോലെ തന്നെ പഴം നന്നായി പഴക്കാതിരിക്കാനും കാരണമാകും. പഴത്തിന്റെ സ്വാഭാവിക രുചിയ്‌ക്കായി പുറത്തെ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.

ജാഗ്രത.! സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍

ഉള്ളി

ഫ്രിഡ്ജിലെ താപനിലയില്‍ ഉള്ളിയുടെ ഈര്‍പ്പം കുറയ്‌ക്കും. അതുവഴി ഉള്ളി മാര്‍ദ്ദവമുള്ളതായി തീരും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് ഉചിതം.

വെളുത്തുള്ളി

തൊലി കളയാത്ത ഉള്ളി സൂക്ഷിക്കാന്‍ മികച്ച മാര്‍ഗം വായുസഞ്ചാരമുള്ള സ്ഥലമാണ് . തൊലി കളയാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വെളുത്തുള്ളി മുളയ്‌ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തൊലി കളഞ്ഞ വെളുത്തുള്ളി സൂക്ഷിക്കാന്‍ മികച്ച മാര്‍ഗം ഫ്രിഡ്ജാണ്. വായു കടക്കാത്ത രീതിയില്‍ വേണം അവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.

തക്കാളി

തക്കാളി വേഗത്തില്‍ ചീത്തയാകരുത് എന്ന് ചിന്തിച്ചിട്ടാണ് പലരും ഫ്രിഡ്ജില്‍ വെയ്‌ക്കുന്നത്. എന്നാല്‍ ഫ്രിഡ്ജിലെ തണുപ്പ് കാരണം, തക്കാളിയുടെ പുറംഭാഗം വേഗത്തില്‍ ചീത്തയാകുവാനും നിറം മങ്ങാനുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

തേന്‍

ഫ്രിഡ്ജില്‍ വെച്ച്‌ ഉപയോഗിക്കുന്ന തേനിന്റെ ഗുണവും സ്വാദും കുറവായിരിക്കും. തണുത്ത പ്രതലത്തില്‍ കൂടുതല്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നതാണ് ഇതിന് പി്ന്നിലെ കാരണം.

കുക്കികള്‍, ഡോനട്ട്‌സ്, പേസ്ട്രികള്‍, പീസ്, കേക്ക് എന്നിവ ഫ്രിഡ്ജില്‍ വയ്‌ക്കരുത്. തണുത്ത ഊഷ്മാവ് ഭക്ഷണത്തിലെ കൊഴുപ്പുകളെ കഠിനമാക്കുമെന്നും ഇത് രുചിയെയും ഘടനയെയും ബാധിക്കുമെന്ന് ഫുഡ് നെറ്റ്വര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group