Home Featured ബസവരാജ് ബൊമ്മൈ തന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും

ബസവരാജ് ബൊമ്മൈ തന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും

ബംഗളുരു :ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും.

മേക്കേദാതു പദ്ധതി ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് അതിന്റെ മേക്കേദാട്ടു പദയാത്ര, സംസ്ഥാനത്തിന്റെ സാമ്പത്തികം, ഹിജാബ് നിരോദനം , ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കൽ തുടങ്ങിയ മറ്റ് വിഷയങ്ങളും ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്.

അതിനിടെ, പ്രതിഷേധം കാരണം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ട കർണാടക ഹൈക്കോടതി നഗരത്തിൽ മറ്റൊരിടത്തും പ്രതിഷേധം അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group