ബെംഗളൂരു • ഇടവിട്ടുള്ള മഴയിൽ മാസങ്ങൾക്കിടെ ബെംഗളൂരുവിൽ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ സത്വര നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ബസവ രാജ് ബൊമ്മ പറഞ്ഞു. ഇതിനായി ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപി ക്കു നിർദേശം നൽകി.
വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ ബെംഗളൂരുവി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വിളിച്ചുചേർത്ത അവ ലോകന യോഗത്തിൽ സ്ഥിര മായി വെള്ളക്കെട്ടുണ്ടാകുന്ന താഴ്ന്ന പ്രദേശങ്ങൾ ബിബി എംപി കണ്ടെത്തണമെന്ന് മു ഖ്യമന്ത്രി പറഞ്ഞു.
വെള്ളക്കെട്ടിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നും മഴ മാറിയാൽ മഴവെള്ളക്കനാലുകളിലെ ചെളി നീക്കുന്നതുൾ പ്പെടെയുള്ള ജോലികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ചേർത്തു.
മഴയും വെള്ളക്കെട്ടും കാര ണം ബെംഗളൂരുവിൽ 75 കി ലോമീറ്ററെങ്കിലും മഴവെള്ളക്ക നാലുകൾ തകർന്നിട്ടുണ്ട്. കനാലുകളിൽ 842 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 389 കിലോമീറ്റർ മാത്രമേ പൂർത്തി യായിട്ടുള്ളൂ.
ബെംഗളൂരുവിൽ ഒരു ഡിസാസ്റ്റർ റെസ്പോൺസ് ടീം മാത്രമാണുള്ളത്. ഒരു വർഷത്തിനകം ഇത്തരം 3 ടീമുകൾ കൂടി സജ്ജമാക്കും. മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാപ വർത്തനത്തിനായി ഹോം ഗാർഡുകളെയും വിമുക്ത ഭടൻമാരെയും നിയോഗിക്കും. രക്ഷാപ്ര വർത്തനങ്ങൾക്കായി 64 ടിം ആണുള്ളത്. ഇവയിൽ ഓരോ നിലെയും അംഗങ്ങളുടെ എണ്ണം 15ൽ നിന്ന് 30 ആക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.