ബെംഗളൂരു : കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 3500 കോടിരൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ദേശീയ പാത വികസനം, റെയിൽവേ എന്നിവയിൽ കർണാടകയ്ക്ക് നേട്ടമുണ്ടാകും. നഗരഗതാഗത മേഖലയ്ക്ക് കീഴിൽ നമ്മ മെട്രോ വികസനത്തിന് കൂടുതൽ തുക അനുവദിച്ചേക്കും. സംസ്ഥാനത്തിന്റെ ധനക്കമ്മി 4 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
കേന്ദ്രാ വിഷ്കൃത പദ്ധതികളിലെ നിക്ഷേപത്തിൽ സംസ്ഥാനങ്ങൾക്കുള്ള മൂലധനവിഹിതം ഒരു ലക്ഷം കോടിയായി ഉയർത്തിയതിൽ നിന്നാണ് സംസ്ഥാന വിഹിതമായി 3500 കോടി ലഭിക്കുക. കാവേരി-പെന്നാർ നദി സംയോജന പദ്ധതിക്ക് അനുമതി ലഭിച്ചതോടെ കർണാടകയും ആന്ധ്രയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു