ബെംഗളുരു • കർണാടക നിർമിക്കാനിരിക്കുന്ന മേക്കേദാട്ടു അണക്കെട്ടിനെ തമിഴ്നാട് എതിർക്കുന്ന പശ്ചാത്തലത്തിൽ, അവർ നിർദേശിച്ച ഹൊഗനയ്ക്കൽ പദ്ധതിക്കെതിരെ നിലകൊള്ളുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാനാന്തര നദീജല തർക്കങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ആദ്യവാരം സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നദീ സംയോജനവുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളുമായുള്ള തർക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇന്നലെ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഓൺലൈനായി ചേർന്ന യോഗത്തിനു ശേഷം ബൊമ്മ പറഞ്ഞു