Home Featured ബെംഗളുരു : സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തകരുടെയോ സഹായ ഫണ്ടിന്റെയോ ക്ഷാമമില്ല;ബസവരാജ് ബൊമ്മ

ബെംഗളുരു : സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തകരുടെയോ സഹായ ഫണ്ടിന്റെയോ ക്ഷാമമില്ല;ബസവരാജ് ബൊമ്മ

ബെംഗളുരു • സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തകരുടെയോ സഹായ ഫണ്ടിന്റെയോ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.കനത്ത മഴയെത്തുടർന്ന് കുടകിലും ദക്ഷിണ കന്നഡയിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ഭൂചലനങ്ങളും രേഖപ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത നിവാരണ ഫണ്ടിനു കീഴിൽ 730 കോടി രൂപ സർക്കാരിന്റെ പക്കലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. വിവിധ നദികളുടെ തീരത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള 63 ഗ്രാമങ്ങളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. അമൃത സർവകലാശാല ഇതു സംബന്ധിച്ച് പഠനം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാനായി ഇവർ സമർപ്പിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പദ്ധതിയെന്നും ബൊമ്മ പറഞ്ഞു.മുഖ്യമന്ത്രി ഇന്ന് ഉഡുപ്പിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group