Home Featured ബസവണ്ണയെ സാംസ്‌കാരിക നേതാവായി പ്രഖ്യാപിച്ച് കർണാടകം

ബസവണ്ണയെ സാംസ്‌കാരിക നേതാവായി പ്രഖ്യാപിച്ച് കർണാടകം

ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയെ കർണാടകയുടെ സാംസ്കാരിക നേതാവായി സർക്കാർ പ്രഖ്യാപിച്ചു. ബി.ജെ.പി.യുടെ പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ ആചാര്യനാണ് ബസവണ്ണ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സർക്കാർ അദ്ദേഹത്തെ സാംസ്കാരിക നേതാവായി പ്രഖ്യാപിച്ചതെന്ന് സൂചനയുണ്ട്. അടുത്തിടെ ലിംഗായത്ത് മഠാധിപതികളുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ബസവണ്ണയെ സാംസ്കാരിക നേതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബസവണ്ണയുടെ മഹത്തായ നേതൃത്വത്തിന്റെപേരിൽ കർണാടകം അറിയപ്പെടുന്നെന്നും ബീദറിൽ അനുഭവമണ്ഡപം നിലവിൽ വരാൻ കാരണം ബസവണ്ണയാണെന്നും നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. എല്ലാ മഹാ വ്യക്തികളുടെയും തത്ത്വചിന്തകൾ ബസവണ്ണയുടെ ദർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി.ബെലഗാവി ജില്ലയിലെ കിട്ടൂർ താലൂക്കിനെ ‘റാണി ചെന്നമ്മ കിട്ടൂർ’ താലൂക്ക് എന്ന് പുനർനാമകരണം ചെയ്യാനും സർക്കാർ തീരുമാനിച്ചു. ലിംഗായത്ത് സമുദായത്തിൽനിന്നുള്ള ധീരവനിതയായ ഇവർ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ രക്തസാക്ഷിയായതാണ്‌.

ആണും പെണ്ണും എത്രകാലം ഒരുമിച്ചു താമസിച്ചാലും വിവാഹമായി കണക്കാക്കാനാവില്ല’

വിവാഹ ബന്ധം നിലനില്‍ക്കെ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ എത്രകാലം ഒരുമിച്ച്‌ താമസിച്ചാലും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി.കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമനും ജസ്റ്റിസ് സി പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2012 ല്‍ അന്തരിച്ച കണ്ണൂരിലെ കെ ടി രാമകൃഷ്ണന്‍ നമ്ബ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവി അവകാശപ്പെട്ട് 69ഉം 74 വയസുമുള്ള രണ്ട് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതിയുടെ പരാമര്‍ശം.1966ല്‍ മതാചാര പ്രകാരമാണ് വിവാഹം കഴിച്ചതെന്ന് 74 കാരിയായ യുവതി അവകാശപ്പെട്ടു.

മറുവശത്ത്, ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത 69 കാരിയായ ഒരു സ്ത്രീ, 1970 ല്‍ അവരെ വിവാഹം കഴിച്ചതായി അവകാശപ്പെട്ടു. രാമകൃഷ്ണന്‍ നമ്ബ്യാരുടെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളും കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബാകെ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. 74 കാരിയുടെ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ 69 കാരി നിയമപരമായി വിവാഹിതയായ ഭാര്യ താനാണെന്ന പ്രഖ്യാപനത്തിനായി കണ്ണൂര്‍ കുടുംബ കോടതിയെ സമീപിച്ചു. പരേതനായ രാമകൃഷ്ണന്‍ തന്നോടൊപ്പം 40 വര്‍ഷത്തിലേറെയായി താമസിച്ചിരുന്നതായും അതിനാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ തമ്മിലുള്ള ദീര്‍ഘകാല സഹവാസം വിവാഹത്തിന് തുല്യമാണെന്നും അവര്‍ വാദിച്ചു.

പരേതനായ രാമകൃഷ്ണന്‍ നമ്ബ്യാര്‍ ആചാരപ്രകാരമാണ് 74കാരിയെ വിവാഹം കഴിച്ചതെന്ന് കുടുംബകോടതി കണ്ടെത്തി. മരിച്ചയാളുടെ സഹോദരന്റെയും രണ്ട് ബന്ധുക്കളുടെയും മൊഴിയും കുടുംബ കോടതി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങുകളുടെ വിശദാംശങ്ങളാണ് വിചാരണ വേളയില്‍ ഇവര്‍ സമര്‍പ്പിച്ചത്. അതിനാല്‍, 74 വയസ്സുള്ള സ്ത്രീ പരേതനായ രാമകൃഷ്ണന്‍ നമ്ബ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയാണെന്ന് വിചാരണ കോടതി വ്യക്തമാക്കുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group