ബെംഗളൂരു; നാടൻകലകളുടെ ആചാര്യനും നാടകകലാകാരനും സംവിധായകനും ഗായകനുമായ ബസവലിംഗയ്യ ഹിരേമഠ് (65) അന്തരിച്ചു. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടൻകലാ രംഗത്തെ സമഗ്രസംഭാവനയ്ക്കു കർണാടക രാജ്യാത്സവ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ബെളഗാവി കിട്ടൂരിലെ ബേലൂരിലാണു ബസവലിംഗയ്യ ഹിരേമഠ് ജനിച്ചത്.
നീലകണ്ഠേശ്വർ നാട്യ സംഘത്തിലൂടെ നാടക വേദിയിലെത്തി. ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് ഫോക് സാഹിത്യത്തിൽ എംഎ. ടിവി സീരിയലുകളിലും അഭിനയിച്ചു. ഭാര്യ. വിശ്വേശ്വരി ഹിമഠിനൊപ്പം ധാർവാഡിൽ “ജനപദ സംശോധന സം നാടൻകലാ ഗവേഷണ കേന്ദ്രത്തിനു തുടക്കമിട്ടു.ബസവലംഗയ്യ പുനരാവിഷ്കരിച്ച കന്നഡ നാടകം ശ്രീകൃഷ്ണ പാരിജാത യുഎസ്, യുഎഇ, യൂറോപ്പ് തുടങ്ങി ലോകമെമ്പാടുമുള്ള ആയിരത്തിലധികം വേദികളിൽ അരങ്ങേറിയിട്ടുണ്ട്.