Home Featured എടിഎം ഇൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തും

എടിഎം ഇൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തും

by മാഞ്ഞാലി

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്​ടോബര്‍ ഒന്ന്​ പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആര്‍.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഒരുക്കാന്‍ ബാങ്കുകള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ബാങ്കുകള്‍ക്കും വൈറ്റ്​ ലേബല്‍ എ.ടി.എം നെറ്റ്​വര്‍ക്കുകള്‍ക്കും പുതിയ ഉത്തരവ്​ ബാധകമാവും.

എ.ടി.എമ്മുകളില്‍ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ്​ പിഴ ചുമത്തുക. ഇത്തരത്തില്‍ 10,000 രൂപയാണ്​ പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്​.

എ.ടി.എമ്മില്‍ പണം നിറച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള തീരുമാനം ആര്‍.ബി.ഐ നേരത്തെ തന്നെ എടുത്തിരുന്നു.എന്നാല്‍, ഇത്​ എപ്പോള്‍ മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന്​ കേന്ദ്രബാങ്ക്​ വ്യക്​തമാക്കിയിരുന്നില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group