Home തിരഞ്ഞെടുത്ത വാർത്തകൾ വിഷു ആഘോഷിക്കാൻ പണം കിട്ടാതെ വരുമോ? ബാങ്കുകള്‍ 2 ദിവസം അവധി..വിശദമായി അറിയാം

വിഷു ആഘോഷിക്കാൻ പണം കിട്ടാതെ വരുമോ? ബാങ്കുകള്‍ 2 ദിവസം അവധി..വിശദമായി അറിയാം

by ടാർസ്യുസ്

ഏപ്രില്‍ 14-ന് ഡോ ബിആർ അംബേദ്കർ ജയന്തി പ്രമാണിച്ച്‌ രാജ്യത്തെ മിക്ക നഗരങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.റിസർവ് ബാങ്കിന്റെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് കലണ്ടർ പ്രകാരം ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ചിലയിടങ്ങളില്‍ ബാങ്കിംഗ് പ്രവർത്തനങ്ങള്‍ സാധാരണപോലെ തുടരും.അംബേദ്കറുടെ ജന്മവാർഷികമാണ് അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്നത്. ഈ ദിവസം തന്നെയാണ് മഹാ വിഷുബ സംക്രാന്തി, ബിജു, ബുയിസു ഉത്സവം, തമിഴ് പുതുവർഷം, ബോഹാഗ് ബിഹു, ചൈരോബ, ബൈശാഖി തുടങ്ങിയ പ്രാദേശിക ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നത്. പൊതു അവധിയോട് അനുബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോടതികള്‍, സർക്കാർ സ്കൂളുകള്‍, കോളേജുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കും.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്‌ഇ) എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഓഹരി വിപണികളിലും അന്നേദിവസം വ്യാപാരം ഉണ്ടാകില്ല.അഗർത്തല, അഹമ്മദാബാദ്, ബേലാപ്പൂർ, ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂണ്‍, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, നാഗ്പൂർ, പനാജി, പട്ന, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, വിജയവാഡ തുടങ്ങിയ നഗരങ്ങളിലെ എല്ലാ ബാങ്ക് ശാഖകള്‍ക്കും അവധിയായിരിക്കും.അതേസമയം, റിസർവ് ബാങ്കിന്റെ അവധി കലണ്ടർ അനുസരിച്ച്‌, ഐസ്വാള്‍, ഭോപ്പാല്‍, ഇറ്റാനഗർ, കോഹിമ, ന്യൂഡല്‍ഹി, റായ്പൂർ, ഷില്ലോങ്, ഷിംല എന്നിവിടങ്ങളിലെ ബാങ്ക് ശാഖകള്‍ക്ക് അവധിയുണ്ടായിരിക്കില്ല.

ഈ നഗരങ്ങളില്‍ ബാങ്കിംഗ് ഇടപാടുകള്‍ പതിവുപോലെ നടക്കും.മിക്കയിടങ്ങളിലും ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കുമെങ്കിലും, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എസ്‌എംഎസ് ബാങ്കിംഗ്, വാട്ട്‌സ്‌ആപ്പ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഇടപാടുകള്‍ നടത്താം. എടിഎം സേവനങ്ങള്‍, പണം പിൻവലിക്കല്‍, യുപിഐ പേയ്‌മെന്റുകള്‍, ഓണ്‍ലൈൻ ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയും ഈ ദിവസവും ലഭ്യമായിരിക്കും.കേരളത്തില്‍ രണ്ട് ദിവസം അവധിഏപ്രില്‍ 15 ന് വിഷു ആയതിനാല്‍ അടുത്ത രണ്ട് ദിവസം കേരളത്തില്‍ ബാങ്കുകള്‍ അവധിയായിരിക്കും. പക്ഷെ ഡിജിറ്റല്‍ ബാങ്കിംഗ് പ്രവർത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group