ഇനി ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 5 ദിവസം മാത്രമായിരിക്കും. പ്രതിവാരം രണ്ട് ദിവസത്തെ അവധി ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും.ഇതു സംബന്ധിച്ച പ്രഖ്യാപനം ജുലൈ 28-ന് ഉണ്ടാകുമെന്നാണു സൂചന. ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സുമായി (യുഎഫ്ബിയു) അടുത്ത ദിവസം നടത്തുന്ന യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബാങ്കിംഗ് ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന നിര്‍ദേശം നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണെന്നു യുഎഫ്ബിയു പറഞ്ഞു. നിലവില്‍ മാസത്തിലെ രണ്ട് ശനിയാഴ്ചകളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടാം ശനിയാഴ്ചയും, മാസത്തിലെ അവസാനത്തെ ശനിയാഴ്ചയുമാണ് അവധി. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കിയതിനു ശേഷമാണ് ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം ബാങ്ക് ജീവനക്കാര്‍ ഉയര്‍ത്തിയത്. ജുലൈ 28ന് നടക്കുന്ന യോഗത്തില്‍ ശമ്ബള വര്‍ധന, വിരമിച്ചവര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസികളുടെ ആവശ്യകത എന്നിവ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.
ആഴ്ചയില്‍ അഞ്ച് ദിവസത്തെ ജോലി എന്ന ഡിമാന്‍ഡ് യുഎഫ്ബിയു ആവശ്യപ്പെടുന്നതില്‍ എതിര്‍പ്പില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) സര്‍ക്കാരിന് ഒരു പ്രൊപ്പോസലും അയച്ചിരുന്നു. ഈ പ്രൊപ്പോസലില്‍ ബാങ്ക് ജീവനക്കാരുടെ ദൈനംദിന ജോലി സമയം 40 മിനിറ്റ് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.
മദ്യലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വെ ട്രാക്കിലൂടെ കാറോടിച്ച കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍* മദ്യലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളമാണ് ഇയാള്‍ രാത്രിയില്‍ കാറോടിച്ചത്.മദ്യലഹരിയിലായിരുന്ന ജയപ്രകാശ് റെയില്‍വേ ട്രാക്കിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. പാളത്തില്‍ കുടുങ്ങിയ കാര്‍ ഓഫായി പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് കീപ്പര്‍ ആ സമയത്ത് അതുവഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി തടഞ്ഞു.
ഇതിനിടയില്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ ട്രാക്കില്‍നിന്നും മാറ്റി.സംഭവത്തില്‍ മദ്യപിച്ചും റെയില്‍വേ ട്രാക്കില്‍ അപകടമുണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് ജയപ്രകാശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ കാര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും.