മെയ് മാസം ആരംഭിക്കാന്‍ പോകുകയാണ്. വരാനിരിക്കുന്ന മാസത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും അവധി ദിനങ്ങളും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
എല്ലാ വര്‍ഷവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു അവധിക്കാല കലണ്ടര്‍ പുറത്തിറക്കുന്നുണ്ട്. മെയ് മാസത്തിലെ അവധി ദിനങ്ങളെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്.ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളില്‍ അടഞ്ഞിരിക്കും.
റിസര്‍വ് ബാങ്കിന്റെ നിലവിലെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം മെയ് മാസത്തില്‍ 14 ദിവസത്തേക്ക് ബാങ്കുകള്‍ അടച്ചിടും.എല്ലാ ഞായറാഴ്ചകളില്‍ രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. മെയ് മാസത്തില്‍ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധിയെന്ന് നോക്കാം.
2022 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
മെയ് 1 – തൊഴിലാളി ദിനം / മഹാരാഷ്ട്ര ദിനം / ഞായറാഴ്ച
മെയ് 2 – മഹര്‍ഷി പരശുറാം ജയന്തി – വിവിധ സംസ്ഥാനങ്ങള്‍
മെയ് 3 – ഈദുല്‍ ഫിത്തര്‍, ബസവ ജയന്തി (കര്‍ണാടക)
മെയ് 4 – ഈദുല്‍ ഫിത്തര്‍ (തെലങ്കാന)
മെയ് 8 – ഞായറാഴ്ചമെയ് 9 – ഗുരു രവീന്ദ്രനാഥ് ജയന്തി (പശ്ചിമ ബംഗാള്‍, ത്രിപുര)
മെയ് 14 – രണ്ടാം ശനിയാഴ്ച ബാങ്ക് അവധി
മെയ് 15 – ഞായറാഴ്ച
മെയ് 16 – സംസ്ഥാന ദിനം, ബുദ്ധ പൂര്‍ണിമ – സിക്കിമും മറ്റ് സംസ്ഥാനങ്ങളും
മെയ് 22 – ഞായര്‍
മെയ് 24 – കാശി നസ്രുള്‍ ഇസ്ലാം ജന്മദിനം – സിക്കിം
മെയ് 28 – നാലാം ശനിയാഴ്ച ബാങ്ക് അവധികള്‍
മെയ് 29 – ഞായര്‍