Home Featured മാര്‍ച്ചില്‍ ഇത്രയും ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം വിശദമായി

മാര്‍ച്ചില്‍ ഇത്രയും ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം വിശദമായി

ന്യൂഡെല്‍ഹി: വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ മൊത്തം 12 ദിവസത്തേക്ക് രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.സംസ്ഥാന, പ്രാദേശിക ഉത്സവങ്ങളെയും മറ്റും ആശ്രയിച്ച്‌ ബാങ്ക് അവധികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.കേരളത്തില്‍ ആറ് ദിവസം മാത്രമായിരിക്കും ബാങ്കുകള്‍ക്ക് അവധി. മാര്‍ച്ച്‌ അഞ്ച്,12,19, 26 തീയതികളില്‍ വരുന്ന നാല് ഞായറാഴ്ചകളുണ്ട്, കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍, മാര്‍ച്ച്‌ 11, 25 തീയതികളില്‍ വരുന്നു.

മാര്‍ച്ചിലെ അവധി ദിനങ്ങള്‍:

മാര്‍ച്ച്‌ 3: ചാപ്ചാര്‍ കുട്ട് – മിസോറാമില്‍ അവധി.

മാര്‍ച്ച്‌ 5: ഞായറാഴ്ച

മാര്‍ച്ച്‌ 7: ഹോളി/ഹോളിക ദഹന്‍/ധുലന്ദി/ഡോള്‍ ജാത്ര – മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, ശ്രീനഗര്‍, ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു, ശ്രീനഗര്‍, തെലങ്കാന, ജാര്‍ഖണ്ഡ്

മാര്‍ച്ച്‌ 8: ഹോളി രണ്ടാം ദിവസം/ധുലേതി/യോസംഗ് രണ്ടാം ദിവസം – ത്രിപുര, ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ഒറീസ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ജമ്മു, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, ബീഹാര്‍, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്

മാര്‍ച്ച്‌ 9: ഹോളി – ബീഹാര്‍

മാര്‍ച്ച്‌ 11: രണ്ടാം ശനിയാഴ്ച

മാര്‍ച്ച്‌ 12: ഞായറാഴ്ച

മാര്‍ച്ച്‌ 19: ഞായറാഴ്ച

മാര്‍ച്ച്‌ 22: ഗുഡി പദ്വ/ഉഗാദി ഉത്സവം/ബിഹാര്‍ ദിവസ്/സജിബു നോങ്മപന്‍ബ (ചൈറോബ)/തെലുങ്ക് പുതുവത്സര ദിനം/ഒന്നാം നവരാത്ര – മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, മണിപ്പൂര്‍, ജമ്മു, ഗോവ, ബീഹാര്‍

മാര്‍ച്ച്‌ 25: നാലാം ശനിയാഴ്ച.

മാര്‍ച്ച്‌ 26: ഞായറാഴ്ച

മാര്‍ച്ച്‌ 30: ശ്രീരാമ നവമി (ചൈതേ ദശൈന്‍) – ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഷിംല.\

കൃഷി പഠിക്കാനായി ഇസ്രായേലിലെത്തി മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തുമെന്ന് കുടുംബം

**തിരുവനന്തപുരം:* കൃഷിയെ കുറിച്ച് പഠിക്കാനായി കേരളത്തിൽ നിന്ന് ഇസ്രായേലിൽ എത്തിയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യനെ കണ്ടെത്തി. ബിജു തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് സഹോദരൻ പറഞ്ഞതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബിജു കോഴിക്കോട്ടെത്തുമെന്നും സഹോദരൻ പറഞ്ഞു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽ നിന്ന് മുങ്ങിയതെന്നാണ് കണ്ണൂർ സ്വദേശിയായ ബിജുവിന്റെ വാദം. സംഘത്തിൽ നിന്ന് മുങ്ങിയ ബിജു ജറൂസലമിലേക്കും പിന്നീട് ബെത് ലഹേമിലേക്കും പോയി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ബെത് ലഹേമിൽ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് സംഘത്തോടൊപ്പം ചേർന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചത്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്ന് കണ്ടെത്തി.സംഘത്തി​നൊപ്പമുണ്ടായിരുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ ബി. അശോക് സെക്രട്ടറി വിവരം ഇസ്രായേൽ എംബസിയിലും വിവരം അറിയിച്ചു.

സംസ്ഥാന സർക്കാരിനെയും കാര്യങ്ങൾ ധരിപ്പിച്ചു. ഒരാഴ്ചയായി ബിജുവിനായി ഇസ്രായേൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.അതിനിടെ, താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ട എന്നും പറഞ്ഞ് ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. സംഘത്തിൽ നിന്ന് മുങ്ങിയ ബിജുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. അതിനിടെ, കൃഷിമന്ത്രി പി. പ്രസാദിനോട് ബിജു കുര്യൻ ക്ഷമാപണം നടത്തിയതായും റിപ്പോർട്ടിലുണ്ട്. ബിജുവിനൊപ്പം പോയ സംഘം നാട്ടിൽ തിരിച്ചെത്തിയിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group