Home തിരഞ്ഞെടുത്ത വാർത്തകൾ ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

by ടാർസ്യുസ്

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോ റം ഓഫ് ബാങ്ക് യൂണിയൻസ് (യുഎ ഫ്ബിയു) നേതൃത്വത്തിൽ ചൊവ്വാഴ്ച പ ണിമുടക്ക്.ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയി ൽ അഞ്ച് ദിവസമാക്കണമെന്ന ശുപാർ ശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാ ത്തതിനെതിരെ ആണ് സമ രം. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്‌മയാണ് യുഎഫ്ബിയു.ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ജുനവരി 27, ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. വിശദമായ ചർച്ച നടന്നെങ്കിലും തങ്ങളുയർത്തിയ ആവശ്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് സമരമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യഥാർഥ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണെന്നും അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group