Home Featured ബംഗളുരു നഗരത്തിൽ 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും

ബംഗളുരു നഗരത്തിൽ 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും

ബെംഗളൂരു: അടുത്ത മൂന്ന് മാസത്തിനകം നഗരത്തിലെ വിവിധ ഇടങ്ങളിലായി 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് ബെംഗളൂരുവിലെ വൈദ്യുതി വിതരണക്കമ്പനിയായ ബെസ്കോം അറിയിച്ചു. ബെസ്കോം നിലവിൽ 136 ഓളം ചാർജിങ് സ്റ്റേഷനുകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 500 ഓളം സ്ഥലങ്ങളിൽ സർവേ പൂർത്തിയാക്കിയതായും ബെസ്കോം എം.ഡി. രാജേന്ദ്ര ചോളൻ പറഞ്ഞു.ഓരോ സ്റ്റേഷനും 48 ലക്ഷം രൂപ വീതമാണ് നിർമാണ ചെലവ്. 25 കെവിഎ ശേഷിയാണ് ഇതിനുണ്ടാവുക. ബിബിഎംപി, ബിഎംടിസി, ബിഎംആർസി, ബിഡിഎ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങളാണ് ചാർജിങ് സ്റ്റേഷനുകളുടെ നിർമാണത്തിനായി ഉപയോഗപ്പെടുതുന്നത്. യൂണിറ്റിന് 6 രൂപ വീതമാണ് വാഹന ഉടമകളിൽ ചാർജിങ്ങിനായി ഈടാക്കുക. അതേ സമയം മറ്റു ഇന്ത്യൻ മെട്രോ നഗരങ്ങളിൽ യൂണിറ്റിന് 13 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്. രാജേന്ദ്ര ചോളൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group