ബെംഗളൂരു • ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയറ്ററിൽ കെജിഎ ഫ്-2 പ്രദർശനത്തിനിടെ വെടിയുതിർത്ത കേസിലെ പ്രതിക്ക് തോക്കും തിരകളും നൽകിയ 3 പേരെ ബിഹാറിൽ അറസ്റ്റ് ചെയ്തു. ബിഹാർ മിർസാപൂർ സ്വദേശികളായ മുഹമ്മദ് സമദ് അലാമ, ആസിഫ്, സഹീദ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രിൽ 19ന് രാത്രി നടന്ന വെടിവയ്പിനെ തുടർന്ന് കടന്നു കളഞ്ഞ അക്രമി മല്ലിക് പാട്ടീൽ എന്ന മഞ്ജുനാഥിനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോ ഡിൽ നിന്ന് ഹാവേരി പൊലീസ് 20ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ബിഹാറിലേക്ക് വ്യാപിപ്പിച്ചകേസിലെ എല്ലാ പ്രതികളെ യും പിടികൂടിയ പൊലീസ് സംഘത്തിന് ഡിജിപി പ്രവീൺ സൂദ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
വെടിവയ്പിൽ പരുക്കേറ്റ വസന്തകുമാർ ശിവപ്പൂര് (28) ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുൻ സീറ്റിൽ കാലെടുത്തു വച്ചതുമായി ബന്ധപ്പെട്ട് വസന്തകുമാറും മല്ലി ക് പാട്ടീലും തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്.