Home Featured മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു :ബാംഗ്ലൂർ മലയാളി അറസ്റ്റിൽ

മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു :ബാംഗ്ലൂർ മലയാളി അറസ്റ്റിൽ

കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്ന യുവതിയെ വൈവാഹിക പോർട്ടൽ വഴിയാണ് പ്രതി പരിചയപ്പെടുന്നത്.

ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലൈക്ക് ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

എന്നാൽ യുവതി കുറച്ചു കാലത്തിനു ശേഷം തന്നോട് അകലം പാലിക്കുന്നതായി സംശയം തോന്നിയ പ്രതി തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഇയാൾ പീഡന ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group