Home Featured ബാംഗ്ലൂർ കല്യാൺ നഗർ ഇന്നോവ കോളേജിൽ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു.

ബാംഗ്ലൂർ കല്യാൺ നഗർ ഇന്നോവ കോളേജിൽ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു.

ഇന്നോവ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബാംഗ്ലൂർ ൻ്റെ ബിരുദദാന ചടങ്ങ് മുൻമന്ത്രിയും സർവജ്ഞനഗർ എംഎൽഎയുമായ ശ്രീമാൻ കെ ജെ ജോർജ് ഉദ്ഘാടനം ചെയ്തു, കോളേജ് ചെയർമാൻ സുമോജ് മാത്യു അധ്യക്ഷത വഹിച്ചു ,കോളേജ് ഡയറക്ടർ ലിൻസാ വർഗീസ്, ലഫ്റ്റനന്റ് കേണൽ ലിജി ബേബി, പ്രിൻസിപ്പൽ എസ് വനിത, സിന്ധു കുമാരി എന്നിവർ സംസാരിച്ചു.ഡിപ്പാർട്ട്മെൻറ് ഹെഡ് കവിത ശേഖർ വിദ്യാർത്ഥികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.

സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.കലാകായിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവഹിക്കപ്പെട്ടു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

എലിയെ വെള്ളത്തില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ കേസ്; ഫോറന്‍സിക് പരിശോധന

ലഖ്‌നൗ: എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി ആഴുക്കുചാലില്‍ മുക്കി കൊന്നതിന് യുവാവിനെതിരെ കേസ്.ഉത്തര്‍പ്രദേശിലെ ബുദുവാനിലാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് മനോജിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൃഗസ്‌നേഹിയായ വികേന്ദ്രശര്‍മായാണ് മനോജിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഇയാള്‍ അഴുക്കുചാലില്‍ നിന്ന് എലിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വികേന്ദ്രശര്‍മയുടെ പരാതിയില്‍ ചത്ത എലിയെ ഫോറന്‍സിക് പരിശോധനയ്ക്കായി ബുദുവാനിലെ മൃഗാശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെയുള്ളവര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

എലികള്‍ മൃഗങ്ങളുടെ ഗണത്തില്‍ പെടുമോ എന്ന സംശയമുള്ളതിനാല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പൊലീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജില്ല വെറ്ററിനറി ഓഫീസര് ഡോക്ടര്‍ എകെ ജദൗണ്‍ എലികള്‍ മൃഗങ്ങളുടെ കൂട്ടത്തില്‍പ്പെടുമെന്നറിയച്ചതിനെ തുടര്‍ന്നാണ് മനോജിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. കേസ് നില്‍ക്കുമോ, ഇല്ലയോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group