ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ബംഗ്ലാദേശ് പൗരയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്ത് നിന്ന് ലഭിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പിന്നീട്, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് നിയമപരമായാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, കൊല്ലപ്പെട്ട യുവതിക്ക് പാസ്പോർട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിൻ്റ് കമ്മിഷണർ രമേഷ് പറഞ്ഞു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു
കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചു, അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ
കോഴിക്കോട്: കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.