ബെംഗളൂരു :ഖരമാലിന്യ നിർമാർജനം ലക്ഷ്യമിട്ട് പുതുതായി രൂപീകരിച്ച ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ) പ്രവർത്തനം ആരംഭിച്ചു.ഖരമാലിന്യം ശേഖരിക്കുകയും ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുകയുമാണ് ഏജൻസിയുടെ ചുമതല. നിലവിൽ ബിബിഎംപിയുടെ നിയന്ത്രണത്തിലുള്ള മാലിന്യസംസ്കരണത്തിൽ താളപ്പിഴകൾ പതിവായതോടെയാണ് ഖരമാലിന്യ സംസ്കരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചത്.
198 വാർഡുകളിലും മാലിന്യ ശേഖരണത്തിനുള്ള കരാർ നടപടികൾ അന്തിമഘട്ടത്തിലാണ ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡോ.ഹരീഷ് കുമാർ പറഞ്ഞു.സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ മാലിന്യ ശേഖരണം ഊർജിതമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ബിബിഎംപിയുടെ കണക്ക് പ്രകാരം വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങ ളിൽ 58.5 ശതമാനം ഖരമാലിന്യമാണ്.