ബംഗളൂരു: വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ മലയാളി യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു ഡോംലൂരിലെ അക്കൂര്‍ഡ് സോഫ്റ്റ് വേയേഴ്സ് ആന്‍ഡ് സിസ്റ്റംസിലെ സോഫ്ട് വെയര്‍ എന്‍ജിനീയറായ കോട്ടയം ദേവലോകം ചെന്നിട്ടായില്‍ വീട്ടില്‍ വിശാല്‍ വര്‍ഗീസ് ജോര്‍ജ് (24) ആണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ മലവള്ളി ഗണലു വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു വിശാലും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഹലഗുരു പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം മലവള്ളി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.