Home Featured 2021ൽ ബെംഗളൂരുവിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 651 ജീവൻ;സിറ്റി ട്രാഫിക് പോലീസ്

2021ൽ ബെംഗളൂരുവിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 651 ജീവൻ;സിറ്റി ട്രാഫിക് പോലീസ്

by മൈത്രേയൻ

ബംഗളുരു: 2021-ൽ ബെംഗളൂരു നഗരത്തിൽ റോഡപകടങ്ങൾ മൂലം 651 മരണങ്ങൾ ഉണ്ടായി. ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച്, നഗരത്തിൽ ആകെ 618 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 651 പേർ മരിക്കുകയും ചെയ്തു.

2019,2020 അപേക്ഷിച്ച് 2021ൽ റോഡ് അപകട മരണം കുറവാണ്. 2019ൽ 832 പേർ മരിക്കുകയും 2020-ൽ 657 പേർ മരിക്കുകയും ചെയ്തു, എന്നാൽ 2021ൽ മരണം 651 ആയി കുറഞ്ഞു.

കേരളത്തിൽ സ്കൂളുകൾ അടക്കാൻ തീരുമാനമായി ; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ഒന്നുമുതല്‍ ഒമ്ബതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക. ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ബെംഗളൂരുവിൽ 27 കോവിഡ് കെയർ കേന്ദ്രങ്ങൾ

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിൽ 27 കോവിഡ് കെയർ കേന്ദ്രങ്ങൾ (സി. സി.സി.) സജ്ജമാക്കിയതായും ഇവ വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്നും ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി) ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവരെയായിരിക്കും ഇവിടെ പ്രവേശിപ്പിക്കുകയെന്നും ഇതിനായി 3000 കിടക്കകൾ സി.സി.സിയിൽ സജ്ജമാക്കിയതായും ചീഫ് കമീഷണർ അറിയിച്ചു. സി.സി.സിയിലെ കിടക്കകളുടെ ലഭ്യത കോവിഡ് ബെഡ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സർക്കാർ സ്വകാര്യ ആശുപത്രികളിലായി 6,225 കിടക്കകൾ സജ്ജമാക്കി വരികയാണെന്നും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കാണ് ഈ കിടക്കകൾ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്ക് ഹോട്ടലുമായി സഹകരിച്ച് സി.സി.സികൾ തുറക്കാൻ ആരോഗ്യ വകുപ്പ് ഇതിനകം അനുമതി നൽകിയതായും ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ബെംഗളൂരുവിലെ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിത്. വ്യാഴാഴ്ച 18,374 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ സജീവ കേസുകളുടെ എണ്ണം 90893 ആയി ഉയർന്നു

You may also like

error: Content is protected !!
Join Our WhatsApp Group