Home Featured ഗതാഗത നിയമങ്ങൾ പാലിക്കാൻ പരിശീലന ക്ലാസ്സുമായി ബംഗളൂരു ട്രാഫിക് പൊലീസ്

ഗതാഗത നിയമങ്ങൾ പാലിക്കാൻ പരിശീലന ക്ലാസ്സുമായി ബംഗളൂരു ട്രാഫിക് പൊലീസ്

ബെംഗളൂരു: ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് ബംഗളൂരു ട്രാഫിക് പൊലീസ് പരിശീലനം നൽകി തുടങ്ങി. ഇ-കൊമേഴ്സ് പോർട്ടലുകളുടെ ആപ് വഴി വഴി ഓർഡർ ചെയ്യുന്ന ഭക്ഷണവും മറ്റു സാധനങ്ങളും കൃത്യസമയത്ത് ഡെലിവറി ചെയ്യാനായി ഇവർ വ്യാപക മായി നിയമലംഘനം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണിത്

ഡെലിവറി ജീവനക്കാർ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന യുലു വാടക ബൈക്ക് കമ്പനിയു മായി സഹകരിച്ചാണ് പരിശീലനം. ആദ്യ ബാച്ചിലെ 50 പേർ പരിശീലനം പൂർത്തിയാക്കി. സൈൻ ബോർഡുകൾ ഉൾപ്പെടെയുള്ള ഗതാഗത നിയമം, ട്രാഫിക് സിഗ്നലുകളിലെ ചട്ടങ്ങൾ, സംയമനത്തോടെയുള്ള വാഹനമോടിക്കൽ, മറ്റു വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി 5 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് ഇവർക്കു നൽകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group