ബെംഗളൂരു: ബെംഗളൂരു ശ്രീമുത്തപ്പൻ സേവാ സമിതി ട്രസ്റ്റിൻറെ ശ്രീമുത്തപ്പൻ, ഗുരു, ഭഗവതി ബാലാലയത്തിൽ ഊട്ടു നിവേദ്യം, ഗണപതി ഹോമം, വിശേഷാൽ പയംകുറ്റി പൂജ എന്നിവ നടത്തി. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വി എൻ വാസുദേവൻ നമ്പൂതിരി ഗണപതി ഹോമത്തിന് കാർമ്മികത്വം വഹിച്ചു.
ഊട്ടുനിവേദ്യം, വിശേഷാൽ പയംകുറ്റി പൂജ എന്നീ ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രിമടയൻ) ദിലീഷ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഷനോജ്,രാജൻ എന്നിവർ കർമ്മങ്ങളിൽ സഹായിച്ചു. ഞായറാഴ്ച രാവിലെ 530ന് ആരംഭിച്ച ചടങ്ങുകൾ ഉച്ചക്ക് 12 മണിവരെ നീണ്ടു. തുടർന്ന് അന്നദാനവുമുണ്ടായി. നിരവധി ഭക്തർ വഴിപാട് നേരാനും, പ്രാർത്ഥനയിലും പങ്കെടുത്തു. ട്രസ്റ്റ് ഭാരവാഹികൾ, മെമ്പർമാർ ട്രസ്റ്റിനൊപ്പം സഹകരിച്ചു വരുന്ന സഹകാരികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .
- ഹിജാബ് വിവാദത്തിനിടെ തീ കോരി ഒഴിക്കുന്ന വ്യാജ പ്രചാരണങ്ങൾ ; വൈറലാകുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്തു വിട്ടു കർണാടക സർക്കാർ
- ബെംഗളൂരു ആസ്ഥാനമായ മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപിക്കാൻ കലാപിന കാപിറ്റല്‍;ഒരു വര്‍ഷം കൊണ്ട് അഭിമാനകരമായ വളർച്ചയുമായി കമ്പനി
- കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച് 28നും 29നും അഖിലേന്ത്യ തൊഴില്‍ പണിമുടക്ക്