ലോകത്തിലെ നാലാമത്തെ വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. പ്രതിദിനം 2 കോടിയിലധികം ആളുകള്‍ ഇന്ത്യൻ റെയില്‍വേയില്‍ യാത്ര ചെയ്യുന്നു.രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, മെയില്‍ എക്സ്പ്രസ് തുടങ്ങി ഇന്ത്യയില്‍ പ്രതിദിനം 13452 ട്രെയിനുകള്‍ സർവ്വീസ് നടത്തുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ട്രെയിനുകളുമുണ്ട്.ബാംഗ്ലൂർ രാജധാനി എക്സ്പ്രസാണ് വരുമാനത്തിന്റെ കാര്യത്തില്‍ മുന്നില്‍. ബാംഗ്ലൂർ രാജധാനി എക്സ്പ്രസ് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് കെ എസ് ആർ ബാംഗ്ലൂരിലേക്ക് പോകുന്നതാണ് .
2022-23 വർഷത്തില്‍ 509510 പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്തത്. ഇതോടെ ഏകദേശം 176 കോടി രൂപയായിരുന്നു വരുമാനമായി റെയില്‍ വേയ്ക്ക് ലഭിച്ചത്.പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയെ ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന സീല്‍ഡ രാജധാനി എക്സ്പ്രസ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ ട്രെയിൻ . സീല്‍ദാ രാജധാനി എക്സ്പ്രസ് 2022-23 വർഷത്തില്‍ 5,09,164 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതുമൂലം ഈ ട്രെയിനിന്റെ വരുമാനം 128 കോടി 81 ലക്ഷമാണ് ഈ ട്രെയിന്റെ വരുമാനം.ന്യൂഡല്‍ഹി-ദിബ്രുഗഡ് ഇടയില്‍ ഓടുന് ട്രെയിനാണ് മൂന്നാം സ്ഥാനം.
കഴിഞ്ഞ വർഷം 4,74,605 യാത്രക്കാരെയാണ് ഈ ട്രെയിൻ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ഇതുവഴി റെയില്‍വേക്ക് 126 കോടിയാണ് വരുമാനം.ന്യൂഡല്‍ഹി-മുംബൈ സെൻട്രലിനിയില് ഓടുന്ന രാജധാനി എക്സ്പ്രസ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ട്രെയിനുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 2022-23 വർഷത്തില്‍ 4,85,794 യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്തത്. 122 കോടിയാണ് വരുമാനം.