ബെംഗളൂരു :ബിബിഎംപി പരിധിയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസുകൾ ആരംഭിക്കാതെ നഗരത്തിലെ ഒരു വിഭാഗം സ്വകാര്യ സ്കൂളുകൾ. ഇന്നലെ മുതൽ തുടങ്ങേണ്ടിയിരുന്ന റഗുലർ ക്ലാസുകൾ ചില സ്കൂൾ മാനേജ്മെന്റുകൾ ഇടപെട്ട് ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. പുതിയ വ്യാപനക്കണക്കുകൾ പുറത്തുവരുന്നതിനെ തുടർന്ന് കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ തയാറാകാത്തതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ വീണ്ടും സജീവമാക്കുന്നതെന്നാണ് മാനേജ്മെന്റുകൾ നൽകുന്ന വിശദീകരണം.
പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതണമെങ്കിൽ വിദ്യാർഥികൾക്ക് കോവിഡ് കുത്തിവയ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മില്ലേഴ്സ് റോഡിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. 15-18 വയസ്സിനിടെയുള്ളവർക്കായി കുത്തിവയ്പ് ആരംഭിച്ചതിനെ തുടർന്നാണിത്. ഈ ആഴ്ച തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിർദേശം. ഇതിനെതിരെ ചില രക്ഷിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. കുത്തിവയ്പിന് തങ്ങൾ എതിരല്ലെന്നും പക്ഷേ, ഇത് സമ്മർദം ചെലുത്തി അടിച്ചേൽപിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്നും അവർ പറഞ്ഞു.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
അപ്ഡേറ്റുകൾക്ക്
👉 Whatsapp- https://chat.whatsapp.com/ESPArOZE35zHxjHttfqVPW
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
- ബംഗളുരുവിൽ കോളേജുകൾ ഉൾപ്പെടെ അടച്ചിടും ;ലോക്ക്ഡൗൺ സമാനമായ നിയന്ത്രങ്ങൾ കർണാടക സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം
- അതിർത്തിയിൽ കടുപ്പിച്ചു കർണാടക;കേരളത്തിൽ നിന്നും വരുന്നവരെ കർശനമായി പരിശോധിക്കും അതിർത്തി ഗ്രാമങ്ങളിൽ ചെക്പോസ്റ്റുകൾ സജ്ജം ;മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
- കർണാടക അതിർത്തിയിൽ ബസുകൾ തിരിച്ചുവിട്ടു
- വാർ റൂം സജ്ജീകരിച്ച് ബിബിഎംപി