Home Featured ബെംഗളൂരു;പുതുവർഷ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം

ബെംഗളൂരു;പുതുവർഷ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം

by കൊസ്‌തേപ്പ്

ബെംഗളൂരു:പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ബെംഗളൂരുവിലെ പബുകളും റസ്റ്ററന്റുകളും സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് മുൻകരുതലുകളെ തുടർന്ന് 30 മുതൽ ജനുവരി 2 വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പ്രകാരം ഇവിടങ്ങളിൽ പകുതി പേർക്കു മാത്രമേ പ്രവേശനം അനുവദിക്കു.

സംഗീത, നൃത്ത പരിപാടികളും പുതുവർഷ പാർട്ടികളും അനുവദനീയമല്ല. 2 വർഷമായുള്ള കോവിഡ് നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വ്യാപാരത്തെ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ, ഈ തീരുമാനം തിരച്ചടിയാകുമെന്ന് വ്യാപാരികളുടെ അസോസിയേഷനുകൾ വ്യ ക്തമാക്കി. ഇവിടങ്ങളിലെ ജീവനക്കാർ 2 ഡോസ് കോവിഡ് കുത്തിവയ്ക്കും സ്വീകരിച്ചിരിക്കണമെന്നും അല്ലാത്തവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group