Home covid19 വാക്സിൻ സ്വീകരിക്കാൻ കൃത്രിമക്കൈ പ്രയോഗം , നഴ്സ് കയ്യോടെ പിടിച്ചു വാക്സീൻ സർട്ടിഫിക്കറ്റ് ഒപ്പിക്കാനുള്ള തന്ത്രം പൊളിഞ്ഞു

വാക്സിൻ സ്വീകരിക്കാൻ കൃത്രിമക്കൈ പ്രയോഗം , നഴ്സ് കയ്യോടെ പിടിച്ചു വാക്സീൻ സർട്ടിഫിക്കറ്റ് ഒപ്പിക്കാനുള്ള തന്ത്രം പൊളിഞ്ഞു

മിലാൻ ഇറ്റലിയിലെ ബില്ലയി ലെ ആശുപത്രിയിൽ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചിൽ കോവിഡ് വാക്സീൻ നിറച്ചു.കുത്തിവയ്ക്കെടുക്കാൻ എത്തിയ റുസോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മു കളിലേക്കു വച്ചതും, അവർ ഒന്നു ഞെട്ടി.കയ്യിലെ ചർമം തണുത്തു റബർ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ് കണ്ണുരുട്ടിയൊന്നു നോക്കിയ പ്പോൾ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. “പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാർഥ കൈ ഇതിന്റെ അടിയിലാണ്.

ഈ കാണുന്ന സിലിക്കൺ പ്രൊസ്തെറ്റിക്കിൽ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അർ ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു.പക്ഷേ, ഫിലിപ സംഭവം റിപ്പോർട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനൽ കുറ്റം ചുമത്തിയേക്കും.

വാക്സീൻ വിരോധിയായതു മൂലം കുത്തിവയ്ക്കെടുക്കാതിരുന്ന ഇദ്ദേഹത്തെ നേരത്തെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.ഇറ്റലിയിലെ റസ്റ്ററന്റിലും തിയറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും കൂടി ചെയ്തതോടെയാണ് റുസ്സോ അൽപം കടന്ന ‘കൈ’ പ്രയോഗിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group