Home Featured ഗ്രീന്‍പീസ് ആരോഗ്യഗുണങ്ങള്‍

ഗ്രീന്‍പീസ് ആരോഗ്യഗുണങ്ങള്‍

ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. 100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ഉണ്ട്.

➤ ശരീരഭാരം കുറയ്ക്കുന്നു

പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീന്‍പീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

➤ ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍പീസില്‍ ഉണ്ട്. ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്‌ട്രോള്‍ കൂട്ടുകയും ഇല്ല.

➤ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാതെ തടയുകയും ചെയ്യുന്നു.

➤ പ്രതിരോധശക്തിക്ക്

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group