![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
പലര്‍ക്കും വണ്ണം കൂടുമെന്നോ കുറയുമെന്നോ ഉള്ള ആശങ്കകളാല്‍ പലതരത്തിലുമുള്ള ഭയമുണ്ട്. അതുപോലെ വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. വിപണിയില്‍ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ധാരാളം പലഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്. യഥാര്‍ത്ഥത്തില്‍ ധാരാളം പോഷകങ്ങള്‍ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരുളക്കിഴങ്ങില്‍ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാല്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.
ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു
ഉരുളക്കിഴങ്ങ് പോളിഫെനോള്‍സ് എന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയര്‍ന്ന നിരക്കില്‍ വിഘടിപ്പിച്ച് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയര്‍ന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍…
എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയണ്‍ , മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കും.
‘മുഖം കാണിക്കാന്‍’ സമയമായി , സാനിറ്റൈസര്‍ ഒഴിവാക്കാം, ടി.പി.ആര്‍. കുറഞ്ഞാല്‍ മാസ്‌കും മാറ്റാം
ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിന്‍സ് കാന്‍സര്‍ സെല്ലിന്റെ വളര്‍ച്ച തടയും. ആരോഗ്യവും സൗന്ദര്യവുമുള്ള ചര്‍മം സ്വന്തമാക്കാന്‍ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചുളിവുകളും പാടുകളുമകറ്റി ചര്‍മം സുന്ദരവും മൃദുലവുമാക്കുന്നു. ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളര്‍ച്ചയ്ക്കും ഉരുളക്കിഴങ്ങില്‍ ഏറെയളവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സ് സഹായിക്കും.
ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കോ എന്‍സൈമായ ആല്‍ഫ ലിപ്പോയിക് ആസിഡ് മൊത്തത്തിലുള്ള വൈജ്ഞാനിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അല്‍ഷിമേഴ്‌സ് രോഗികളിലും ഈ ആസിഡ് ഗുണം ചെയ്യും. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉള്‍പ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ബി 6 വളരെ പ്രധാനമാണ്
.ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ;കണ്ണീരോടെ മലയാള സിനിമാലോകം