ബംഗളൂരു: മേജര്‍ സെമിനാരികളിലെ ആത്മീയ രൂപീകരണം എന്ന വിഷയത്തില്‍ ബംഗളൂരു ധര്‍മാരാം കോളജില്‍ ദേശീയ കോണ്‍ഫറന്‍സ് നടത്തുന്നു.ഇന്നു മുതല്‍ 30 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ മേജര്‍ സെമിനാരികളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ബംഗളൂരു ആര്‍ച്ച്‌ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്ബില്‍ അധ്യക്ഷത വഹിക്കും. ധര്‍മാരാം കോളജ് റെക്‌ടര്‍ ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ, ബംഗളൂരു സെന്‍റ് പീറ്റേഴ്സ് സെമിനാരി റെക്‌ടര്‍ ഫാ. റിച്ചാര്‍ഡ് ബ്രിട്ടോ, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്‌ടര്‍ ഫാ. തോമസ് വള്ളിയാനിപ്പുറം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനദിവസങ്ങളിലെ പരിപാടികള്‍ക്ക് ഫാ. ജോബി തുറക്കല്‍ സിഎംഐ നേതൃത്വം നല്‍കും. സുവിശേഷവും സഭാപ്രബോധനങ്ങളും അടിസ്ഥാനമാക്കി സെമിനാരിവിദ്യാര്‍ഥികളുടെ ആത്മീയരൂപീകരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത് സിഎംഐ സഭയുടെ പ്രധാന വൈദിക പരിശീലനകേന്ദ്രമായ ധര്‍മാരാം കോളജാണ്.
കര്‍ണാടകയില്‍ കുടിവെള്ള പൈപ്പില്‍ നിന്നുള്ള മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ കുടിവെള്ള പൈപ്പില്‍ നിന്നുള്ള മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു. ബെലഗാവിയിലെ രാമദുര്‍ഗയിലാണ് ദാരുണ സംഭവം ഉണ്ടായത്.
ശിവപ്പ ( 70 ) ആണ് മരിച്ചത്. പൈപ്പ് പൊട്ടി ഓടയിലെ മലിന ജലം ശുദ്ധജല വിതരണത്തിനുള്ള പൈപ്പില്‍ കലരുകയായിരുന്നു. മലിനജലം കുടിച്ച് 94 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 50 പേര്‍ ഇപ്പോഴും രാമദുര്‍ഗ്ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വ്യക്തമാകുന്നത്. 44 പുരുഷന്മാരും 30 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 94 പേര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കുടിവെള്ള പൈപ്പിലൂടെയെത്തിയ മലിന ജലം കുടിച്ചതോടെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
അതേസമയം മലിന ജലം കുടിച്ച് മരിച്ച ശിവപ്പയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായി സംസ്ഥാന ജല വിഭവ മന്ത്രി ഗോവിന്ദ് കര്‍ജോള്‍ അറിയിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവര്‍ ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നുവെന്മനും അദ്ദേഹം പറഞ്ഞു. ടാപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ആര്‍ ഒ ( റിവേഴ്‌സ് ഓസ്‌മോസിസ് ) പ്ലാന്റുകള്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ജല വിഭവ മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇതിന് മുന്‍പും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണ പൈപ്പിലൂടെ വന്ന മലിന ജലം കുടിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്.