ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം മത്സരവും ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത സിനിമ താരം പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. ദേശീയ പുരസ്കാരജേതാവും സംവിധായകനുമായ ഉണ്ണി വിജയൻ മുഖ്യാതിഥി ആയി. കേരള സമാജം വൈസ് പ്രസിഡന്റ് പി കെ സുധിഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റെജികുമാർ,ജോയിന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, കെ എൻ ഈ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, ഷാജു തുടങ്ങിയവർ സംബന്ധിച്ചു.
മികച്ച നടൻമാരായി അനിൽ ആന്റോ (പില്ലോ ബട്ട് നതിങ് ലൈഫ്), നിജിൽദാസ് പുറനാട്ടുകരാ(ബി യുവർ സെൽഫ്) എന്നിവരെ തിരഞ്ഞെടുത്തു.
•മികച്ച സിനിമ : രാജേഷും (പരലോകവും സംവിധാനം : അക്ഷയ് ഭാസ്ക്കർ)
•മികച്ച സംവിധായകൻ രാഗേഷ് നാരായണൻ ( പ്രണയവും മീൻകറിയും) •സ്പെഷ്യൽ ജൂറി മെൻഷൻ : ഈദ, (കെ ആർ നാരായണൻ നാഷണൽ വിഷ്വൽ സയൻസ് ആൻഡ് ആർട്ട്)
•ഡയറക്ടർ : ഗോകുൽ ആർ നാഥ് (അസാധാരണ നിർമ്മാണം)
അവസാന റൗണ്ടിൽ വന്ന 10 ഷോർട് സിനിമകളാണുണ്ടായത്. പ്രണയവും മീൻ കറിയും, പില്ലോ ബട്ട് നതിങ് ലൈഫ്, ഇതാ, രാജേഷും പരലോകവും, ദൈവം നടക്കും വഴികൾ ,ബി യുവർ സെൽഫ്, ദന്തക്ഷയം റിസോണൻസ്, അകലെ, നഖം. ഇതാണ് ആ.. സിനിമകൾ.