Home Featured ബെംഗളൂരു കനത്ത മഴയിലും വെള്ളക്കെട്ടിലും മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിപ്പ്

ബെംഗളൂരു കനത്ത മഴയിലും വെള്ളക്കെട്ടിലും മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിപ്പ്

ബെംഗളൂരു; കനത്ത മഴയിലും വെള്ളക്കെട്ടിലും മൈസൂരു റോഡിലെ മെട്രോ തൂണുക ളുടെ ചുവട്ടിൽ നിന്ന് മണ്ണൊലിച്ച് പോയത്. ബിഎംആർസി നിർമാണത്തിന്റെ കെട്ടുറപ്പി നെ കുറിച്ചുള്ള ആശങ്കയുയർത്തുന്നു. ഓഗസ്റ്റ് 29ന് ഉദ്ഘാടനം ചെയ്ത മൈസൂരു റോഡ്-കെങ്കേരി റിച്ചിലെ ജ്ഞാനഭാരതി സ്റ്റേഷന് സമീപത്തെ 2 തൂണുകൾക്ക് താഴെ മണ്ണൊലിച്ചു പോയാണ് ഗർത്തം രൂപപ്പെട്ടത്.

നമ്പർ 489, 491 തൂണുകൾക്കടിയിലെ മണ്ണാണ് കനത്ത മഴയിൽ ഒലിച്ചുപോയത്. എന്നാൽ തൂണുകൾക്ക് ബലക്ഷയമില്ലെന്നും സുരക്ഷിതമാണെന്നും ബിഎ ആർസിഎൽ അധികൃതർ അറിയിച്ചു.

നിർമാണ പ്രവൃത്തികൾ നടത്തിയ കരാർ ഏജൻസിയോട് പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.നായന്ദഹള്ളി മുതൽ നൈസ് റോഡ് ജംക്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെയും നടപ്പാതയുടെയും നവീകരണത്തിന് 9.62കോടിരൂപയാണ് ബിഎംആർസി അനുവദി ച്ചിരുന്നത്.

മെട്രോ വന്നതോടെ വെള്ളക്കെട്ട് രൂക്ഷംവതി നദികരകവിഞ്ഞ് ഒഴുകി പ്രദേശത്ത് വ്യാപക നാശം വിതച്ചിരുന്നു. രാജരാജേശ്വ രിനഗർ മേഖലയിലെ വീടുകളിൽ വെള്ളം കയറിയതിനൊപ്പം പാർക്ക് ചെയ്തിരുന്ന വാ ഹനങ്ങളും ഒലിച്ചുപോയി.

മെട്രോ പാത നിർമാണം തുടങ്ങിയതിന്ശേഷമാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷ മായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. വൃഷഭാവതി ഒക്കനാലുകൾ നികത്തി സ്റ്റേഷനുകൾ നിർമിച്ചതോടെ മൈസൂരു റോഡിലൂടെ കുത്തിയൊലിച്ചാണ് താഴ്ന്ന പ്രദേശങ്ങളിൽ നദിയിലേക്കുള്ള മഴവെള്ളം എത്തുന്നത്. രാജരാജേശ്വ രിനഗർ മേഖലയിലെ വീടുകളിൽ വെള്ളം കയറിയതിനൊപ്പം പാർക്ക് ചെയ്തിരുന്ന വാ ഹനങ്ങളും ഒലിച്ചുപോയി.

മഴയിൽ തകർന്ന റോഡുകളും മറ്റ് അടി സ്ഥാന സൗകര്യങ്ങളും ഉടൻ നവീകരിക്കു മെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. മഴ വെള്ളക്കനാലുകളുടെ ശുചീകരണം യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങ ളിൽ ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ ആരിക്കാൻ ബിബിഎംപി കമ്മീഷണർ ഗൗ രവ് ഗുപ്തക്ക് നിർദേശം നൽകിയതായും മു ഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group