Home Uncategorized ആക്രമണമുണ്ടായത് വിജയ് സേതുപതിയ്ക്ക് നേരെയല്ല?; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആക്രമണമുണ്ടായത് വിജയ് സേതുപതിയ്ക്ക് നേരെയല്ല?; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തമിഴ് സിനിമാ താരം വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച്‌ ആക്രമണമുണ്ടായത് ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ…സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയ് സേതുപതിയ്ക്ക് നേരെയല്ല അദ്ദേഹത്തിന്റെ സഹായിക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അജ്ഞാതനായ ഒരാള്‍ താരത്തിന്റെ പിന്നാലെ ഓടി വരികയും ചാടി തൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. തുടര്‍ന്ന്, സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ച്‌ മാറ്റുന്നതിന്റേയും വീഡിയോ ദൃശ്യത്തില്‍ വന്നിട്ടുണ്ട്. താരത്തിന്റെ സഹായി അദ്ദേഹത്തിന് വേണ്ടി വഴിയൊരുക്കിയപ്പോള്‍ ആളുകളെ മാറ്റുന്നതിനിടയിലാണ് സംഭവം എന്നാണ് എയര്‍പോര്‍ട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നടന്‍ വിജയ് സേതുപതിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് നടന് വഴിയൊരുക്കാന്‍ ഒരാളെ തള്ളിയപ്പോള്‍, ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടി. ഒരു തര്‍ക്കമുണ്ടായെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല,’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group