ദക്ഷിണേന്ത്യയില്‍ (South India) വിമാനയാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാന്‍സ്ഫര്‍ ഹബ്ബായി (Transfer Hub) ബെംഗളൂരു എയര്‍പോര്‍ട്ട് (Bengaluru Airport) മാറിയതായി റിപ്പോര്‍ട്ടുകള്‍.ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (BIAL – Bengaluru International Airport Authority Limited) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരം പങ്കുവെച്ചത്. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ്. 2021ലെ കണക്കുകള്‍ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് 74 ആഭ്യന്തര എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടക്കുന്നുണ്ട്. 2008ല്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കോവിഡിന് മുമ്ബ് 54 റൂട്ടുകളിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍. ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ഏറ്റവുമധികം സര്‍വീസുകള്‍ നടക്കുന്നതും ബെംഗളൂരുവിലാണ്. പുതിയ സര്‍വീസുകള്‍ പ്രധാനമായും മെട്രോ നഗരങ്ങള്‍ അല്ലാത്ത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ളതാണ്. തല്‍ഫലമായി, മെട്രോ ഇതര റൂട്ടുകളിലേക്കുള്ള ഫ്ലൈറ്റുകള്‍ കോവിഡിന് മുമ്ബുള്ള 58 ശതമാനത്തില്‍ നിന്ന് 2021ല്‍ 63 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, 2021ലെ വര്‍ഷത്തിന്റെ ആദ്യപാദത്തിലും നാലാം പാദത്തിനും ഇടയില്‍ മെട്രോ ഇതര റൂട്ടുകളിലെക്കുള്ള ട്രാഫിക് 27 ശതമാനമാണ് വര്‍ദ്ധിച്ചത്.
ഇത് ഈ നഗരത്തിലേക്കുള്ള യാത്രകളെ ശക്തിപ്പെടുത്തി. 2021ല്‍ ബെംഗളൂരു എയര്‍പോര്‍ട്ടിലെ ട്രാഫിക്കിന്റെ ഏകദേശം 19 ശതമാനവും ട്രാന്‍സ്ഫര്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതായിരുന്നു. കോവിഡിന് മുമ്ബ് ട്രാന്‍സ്ഫര്‍ യാത്രക്കാരുടെ എണ്ണം 10 ശതമാനമായിരുന്നു. ബെംഗളൂരു എയര്‍പോര്‍ട്ടിലെ ട്രാന്‍സ്ഫര്‍ യാത്രക്കാരെ പ്രധാനമായും സംഭാവന ചെയ്യുന്ന വിമാനത്താവളങ്ങള്‍ ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ഗോവ എന്നിവയാണ്.
– Helmet Buying Tips | ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നോണ്‍-മെട്രോ കണക്റ്റിവിറ്റിയുടെ വര്‍ദ്ധനവിന് പുറമെ, ബെംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും കര്‍ണാടക സംസ്ഥാനത്തിന്റെ വളര്‍ന്നുവരുന്ന സമ്ബദ്വ്യവസ്ഥയും ബെംഗളൂരുവിനെ ദക്ഷിണ-മധ്യ ഇന്ത്യയുടെ പ്രധാന വ്യോമയാന കവാടമായി മാറാന്‍ സഹായിച്ചു.
ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് 75 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയുന്ന 23 നഗരങ്ങളാണ് രാജ്യത്തുള്ളത്. ഇതോടൊപ്പം നോണ്‍-മെട്രോ കണക്റ്റിവിറ്റിയും വളര്‍ന്നത് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്ഫര്‍ യാത്രക്കാരുടെ ട്രാഫിക് ഉയരാന്‍ സഹായിച്ചു.
ട്രാന്‍സ്ഫര്‍ യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനായി ഒരു അധിക പാത സൃഷ്ടിച്ചുകൊണ്ട് ബെംഗളൂരു എയര്‍പോര്‍ട്ട് തങ്ങളുടെ നിലവിലുള്ള രണ്ട് ട്രാന്‍സ്ഫര്‍ സോണുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ”ടെര്‍മിനല്‍ 2 തുറക്കുന്നതോടെ, ട്രാന്‍സ്ഫര്‍ അനുഭവം കൂടുതല്‍ സുഗമമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ബെംഗളൂരു എയര്‍പോര്‍ട്ട് ഇന്ത്യയിലേക്കുള്ള പുതിയ ഗേറ്റ്വേ ആയി വികസിക്കുമെന്നും പ്രതീക്ഷിക്കുന്നു,” ബിഐഎഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.