ബെംഗളൂരു : സംസ്ഥാനത്തെ ഉദ്യോഗസ്ഥ തല അഴിമതിയുടെ രൂക്ഷ ചിത്രമാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) റെയ്ഡുകൾ പുറത്തുകൊണ്ടു വന്നത്.പൈപ്പിനുള്ളിൽ 16 ലക്ഷം രൂപ ഒളിപ്പിച്ചതിന്റെയും 9.4 കിലോഗ്രം സ്വർണ ബിസ്കറ്റുകളും ആഭരണങ്ങളും പിടിച്ചെടുത്തതിന്റെയും അപ്പുറം വളരെ വലുതാണ് ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഈ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദന കണക്ക്.15 ഉദ്യോഗസ്ഥർക്കെതിരെ 58 ഇടങ്ങളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് ബഹുകോടികളുടെ സ്വത്തു സമ്പാദ്യം കഴിഞ്ഞയാഴ്ച ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥരുടെ വീടുകളി മറ്റും റെയ്ഡ് നടത്തിയതിൽ നിന്നു കണ്ടെടുത്തതാകട്ടെ 200 കോടി രൂപയുടെ ഭൂമിയിടപാടു തിരിമറി രേഖകളും
മന്ത്രിമാർക്ക് കമ്മിഷൻ: ചീഫ് സെക്രട്ടറി അന്വേഷിക്കും
ബെംഗളൂരു കരാറുകൾ ലഭിക്കാ നായി മൊത്തം തുകയുടെ 30% മന്ത്രിമാരും മറ്റു ജനപ്രതിനിധികളും കമ്മിഷനായി കൈപ്പറ്റുന്നുവെന്ന കരാറുകാരുടെ പരാതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊക്കെ അന്വേഷണം പ്രഖ്യാപിച്ചു. കർണാടക കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗവർണർ താവർ ചന്ദ് ഗെലോട്ടിനും പരാതി കൈമാറിയതിനെ തുടർന്നാണിത്. പണികൾ പൂർത്തിയായ ശേഷം ബില്ലുകൾ മാറാനായി പദ്ധതി തുക യുടെ 56% തുക കൈക്കൂലി നൽകണമെന്നും ടെൻഡർ തുറക്കും മുൻപു തന്നെ 2% കമ്മിഷൻ നൽകേണ്ട സാഹചര്യമാണുള്ള തെന്നും 52 സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ആരോപിച്ചിരുന്നു.ഇവ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ആരെങ്കിലും കുറ്റക്കാരെന്നു തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.