Home Featured ബെംഗളൂരു- മൈസൂരു: ദേശീയപാത അപകടങ്ങൾ വർദ്ധിക്കുന്നു; അധികൃതരുടെ വിഴച്ച

ബെംഗളൂരു- മൈസൂരു: ദേശീയപാത അപകടങ്ങൾ വർദ്ധിക്കുന്നു; അധികൃതരുടെ വിഴച്ച

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളുരു വീതികൂട്ടൽ നട ക്കുന്നയിടങ്ങളിൽ വേണ്ടത്ര സൂചനാ ബോർഡുകളില്ലാത്തതും അശ്രദ്ധമായ ഡ്രൈവിങ്ങും ബെംഗളൂരു- മൈസുരു ദേശീയപാതയിൽ ഒട്ടേറെ ദുരന്തങ്ങൾ വിതയ്ക്കുന്നു. നഗരാതിർത്തിയായി കെങ്കേരി മുതൽ രാമനഗര വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ പലയിടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത്. ഒറ്റവരി ഗതാഗതമുള്ള ഈ റോഡിൽ നിർമാണ പ്രവൃത്തി കൾക്കായുള്ള സാമഗ്രികൾ എത്തിക്കുന്ന ടിപ്പർ ലോറികളുടെ കുതിച്ചോട്ടവും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കെങ്കേരി മുതൽ ചല്ലഘട്ട വരെയുള്ള മെട്രോ പാതയുടെ നിർമാണവും പാതയിൽ പുരോഗമിക്കുന്നുണ്ട്. പൈപ്പുകളും ഇലക്ട്രിക് പോസ്റ്റുകളും മാറ്റുന്നതിനായി കുഴിച്ച കുഴികൾ പലയിടങ്ങളിലും കൂടാതെ കിടക്കുകയാണ്. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽ വീണുള്ള അപകടങ്ങളും വർധി ച്ചിട്ടുണ്ട്.

നഗരത്തിൽ ബെള്ളാരി റോഡ്, തുമക്കൂരു റോഡ്, ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി മേഖല എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് ട്രാഫിക് പൊലീസിന്റെ കണക്കിൽ പറയുന്നു. കെ. ഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ വാഹന പരമാവധി വേഗം 80 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടങ്കിലും അപകടങ്ങൾക്ക് കുറവില്ല. അപകടങ്ങൾ കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക് പൊലീസ് ദേശീയ പാത അതോറിറ്റിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി ട്രാഫിക് നോർത്ത് ഡപ്യൂട്ടി കമ്മിഷണർ ബി.എസ്.സവിത പറഞ്ഞു.

കൂട്ട അപകടങ്ങൾ പൊലിഞ്ഞത് 6 മലയാളികൾ

കഴിഞ്ഞ 5 ദിവസത്തിനിടെ സമാനമായ മൂന്ന് വാഹനാപകട ങ്ങളിൽ പൊലിഞ്ഞത് 11 ജീവനു കൾ. 6 പേർ മല യാളികൾ. തിങ്കളാ ഴ്ച രാത്രി ബംഗ ളൂരു-മൈസൂരു ദേശീയപാതയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളി ലേക്ക് മറിഞ്ഞു ണ്ടായ അപകട ത്തിൽ 6 പേരാണ് മരിച്ചത്. പാറപ്പൊടിയുമായി അമിതവേഗതയിലെത്തിയ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. 2 കാ റുകളിലും ബൈക്കിലും സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. വെള്ളി യാഴ്ച രാത്രി നൈസ് റോഡിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറപകടത്തിൽ 4 മലയാളികളാണ് തൽക്ഷണം മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group