Home Featured ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരെണ്ണം മാത്രമായി സിഗരറ്റ് വാങ്ങുന്നവരാണ് ഏറെ ആളുകളും. ഇത് പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിന് തടസമാകുന്നതായി തിരിച്ചറിഞ്ഞാണ് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഒറ്റ സിഗരറ്റ് വില്‍പ്പനയ്ക്ക് നിരോധനം കൊണ്ടുവരുന്നത് പുകയിലയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ സിഗരറ്റിന് 53 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്.

യൂട്യൂബ് വീഡിയോ അനുകരിച്ച 15 വയസ്സുകാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി: രക്ഷകരായി ഫയര്‍ഫോഴ്സ്

കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച ഫറോക്ക് സ്വദേശിയായ പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്‍റെ പണി. ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൌമാരക്കാരനെ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടർമാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീർത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റർമാരും രക്ഷാപ്രവർത്തനം നടത്തിയത്. ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോൾ   ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു . 

ജീവൻ തന്നെ അപകടത്തിലാകുമായിരുന്ന കൗമാരക്കാരനെ ഏറെ പ്രയാസപ്പെട്ടാണ് അഗ്നി രക്ഷാസേനയും ഡോക്റ്റർമാരും ചേർന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്തായാലും പതിനഞ്ചുകാരന് അപകടമൊന്നും സംഭവിക്കാത്തില്‍ അശ്വാസത്തിലാണ് വീഡ്ഡുകാരും ഡോക്ടര്‍മാരും.

You may also like

error: Content is protected !!
Join Our WhatsApp Group