ബംഗളൂരു: പോപുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കുന്നതിനൊപ്പം തന്നെ ആര്.എസ്.എസിനെയും തീവ്രഹിന്ദുത്വ സംഘടനകളായ ബജ്രംഗ് ദള്‍, വി.എച്ച്.പി, ശ്രീരാമ സേന തുടങ്ങിയവയെയും നിരോധിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്മാന് എം.ബി. പാട്ടീല്‍. എല്ലാ വര്‍ഗീയ സംഘടനകളെയും നിരോധിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണക്കുമെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ എം.ബി. പാട്ടീല്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. അത് എത്രയും വേഗം നടപ്പാക്കണം. അതോടൊപ്പം എസ്.ഡി.പി.ഐയെയും നിരോധിക്കണം. അതിനും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകും. ഇതോടൊപ്പം ആര്.എസ്.എസ്, ബജ്രംഗ് ദള്‍, വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമ സേന തുടങ്ങിയ സംഘടനകളെയും നിരോധിക്കണം. വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം. എ.ഐ.എം.ഐ.എം പാര്‍ട്ടിയെയും നിരോധിക്കുന്നതിനും എതിര്‍പ്പില്ല. ഈ തീരുമാനം നടപ്പാക്കി ബി.ജെ.പിക്ക് അവരുടെ കരുത്ത് കാണിക്കാം. ഇക്കാര്യത്തോട് കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണ നല്‍കുമെന്നും എം.ബി. പാട്ടീല്‍ പറഞ്ഞു.