ബ്രസീലില്‍ ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പ്ലാറ്റ്ഫോമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള മുന്‍ ഉത്തരവ് ടെക് കമ്ബനി പാലിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച വിലക്ക് മാറ്റിയത്.വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആപ്പ് നിരോധിച്ചത്. ബ്രസീലിയന്‍ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നതും പൂര്‍ണമായും നിയമവാഴ്ചക്കെതിരാണെന്ന് ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് പറഞ്ഞിരുന്നു.