ഹലാല്‍ മാംസം നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. സ്വകാര്യ ബില്ലായാണ് അവതരിപ്പിക്കുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎല്‍എമാരും ബില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കി. തിങ്കളാഴ്ച മുതലാണ് കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്
അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ രവികുമാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രവികുമാര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.
സ്വവര്‍ഗ ലൈംഗിക ബന്ധമാവാം, പക്ഷെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്’; ബിജെപി എംപി
സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി ബിജെപി എംപി സുശീല്‍ മോദി രാജ്യസഭയില്‍. സ്വവര്‍ഗ ബന്ധങ്ങള്‍ സ്വീകാര്യമാണെങ്കിലും, അത്തരം വിവാഹങ്ങള്‍ അനുവദിക്കുന്നതിലൂടെ വിവാഹമോചനം, ദത്തെടുക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് അദ്ദഹം പറഞ്ഞു.എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.ഏതൊരു നിയമവും രാജ്യത്തിന്റെ പാരമ്ബര്യങ്ങളുമായും സംസ്‌കാരങ്ങളുമായും ഇണങ്ങിച്ചേരണം.
ഇന്ത്യന്‍ സമൂഹം എന്താണെന്നും ജനങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറാണോ എന്നും നാം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങള്‍ ഇന്ന് കുറ്റകരമല്ലാതാക്കിയിരിക്കുന്നു എന്നാല്‍ വിവാഹം ഒരു പവിത്രമായ ആചാരമാണ്. സ്വവര്‍ഗ ദമ്ബതികള്‍ ഒരുമിച്ച് താമസിക്കുന്നതും എന്നാല്‍ അവര്‍ക്ക് നിയമപരമായ പദവി നല്‍കുന്നതിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിലൂടെ ഒരുപാട് നിയമങ്ങളും മാറ്റേണ്ടതായി വരും. വിവാഹമോചന നിയമം, പ്രത്യേക വിവാഹ നിയമം, ദത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയെ പാശ്ചാത്യ രാജ്യം പോലെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.