ബെംഗളൂരു: പ്രി യൂണിവേഴ്സിറ്റി പരീക്ഷയോടനുബന്ധിച്ച് ബെംഗളൂരുവിലെ പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് ഉത്തരവിറക്കി.
ഏപ്രിൽ 21 മുതൽ മെയ് 18 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നാലിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ ഫോട്ടോസ്റ്റാറ്റ് കടകൾ, സൈബർ കഫെകൾ, മറ്റു കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കടകൾ എന്നിവ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ അടച്ചിടണമെന്നും ഉത്തരവിൽ പറയുന്നു.
പരീക്ഷയിലെ കൃത്രിമങ്ങൾ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ സിറ്റി പോലീസ് കമീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കമാൽ പന്ത് പറഞ്ഞു.