ബംഗളൂരു:ഇബ്രാഹീം പ്രവാചകന്റെ ത്യാഗനിര്‍ഭര ജീവിതസ്മരണയില്‍ കര്‍ണാടകയിലും നാളെ ബലിപെരുന്നാള്‍ ആഘോഷിക്കും. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
എം.എം.എ :മലബാര്‍ മുസ്ലിം അസോസിയേഷന്റെ (എം.എം.എ) ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ നമസ്കാരത്തിന് വിപുല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജനറല്‍ സെക്രട്ടറി ടി.സി സിറാജ് അറിയിച്ചു. ഡബ്ള്‍ റോഡ് ശാഫി മസ്ജിദില്‍ രാവിലെ 7.30, മോത്തി നഗര്‍ മഹ്മൂദിയ്യ മസ്ജിദ് രാവിലെ 9.00, ആസാദ് നഗര്‍ മസ്ജിദുന്നമിറ രാവിലെ 9.00, തിലക് നഗര്‍ മസ്ജിദ് യാസീൻ രാവിലെ 8.00 എന്നിങ്ങനെ നമസ്കാരം നടക്കും. സെയ്തുമുഹമ്മദ് നൂരി, പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിശാമി, മുഹമ്മദ് മുസ്ലിയാര് കുടക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഇസ്ലാഹി സെന്റര്‍ :ബംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ഈദ്ഗാഹ് ശിവാജി നഗറില്‍ നടക്കും. ശിവാജിനഗര്‍ കോക്ക്ബേണ്‍ റോഡിലെ പെട്രോള്‍ പമ്ബിനു സമീപത്തെ ബാംബൂ ബസാര്‍ മദ്റസ ഇ റിസ്വാൻ സ്കൂളില്‍ രാവിലെ 7.30ന് നമസ്കാരം തുടങ്ങും. നിസാര്‍ സ്വലാഹി നേതൃത്വം നല്‍കും. ഫോണ്‍: 9900001339, 9845354977
സുന്നി മാനേജ്മെന്റ് അസോസിയേഷൻ:ബംഗളൂരു: സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ അംഗീകാരമുള്ള മഹല്ലുകളില്‍ ബലിപെരുന്നാള്‍ നമസ്കാരം നടക്കും.മര്‍കസുല്‍ ഹുദാ അള്‍സൂര്‍ മസ്ജിദ് രാവിലെ 8.30. നേതൃത്വം: ജാഫര്‍ നൂറാനി. ഫോണ്‍: 9980268182മസ്ജിദ് ഖൈര്‍ പീനിയ, രാവിലെ എട്ടിന്. ബഷീര്‍ സഅദി. ഫോണ്‍: 94499 59733.വിവേക് നഗര്‍ ഹനഫി മസ്ജിദ്. 7.30, അശ്റഫ് സഖാഫി. ഫോണ്‍: 7676714313.ഉമറുല്‍ ഫാറൂഖ് മസ്ജിദ്, മാരുതി നഗര്‍ രാവിലെ 8.30ന്. നേതൃത്വം: ഇബ്രാഹിം സഖാഫി പയോട്ട. ഫോണ്‍: 9886231997, 9986246769.
കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി 8.00, സത്താര്‍ മൗലവി. ഫോണ്‍: 903620 3356.മര്‍കസ് മസ്ജിദ് ലക്ഷ്മി ലേഔട്ട് രാവിലെ എട്ട്. ശംസുദ്ദീൻ അസ്ഹരി. ഫോണ്‍: 9048631150.മര്‍കസ് മസ്ജിദ് സാറ പാളയ ഇയാസ് ഖാദിരി, രാവിലെ എട്ട്. ഫോണ്‍: 9448281290.ഹിദായ സുന്നി മദ്റസ ഹാള്‍ എച്ച്.എസ്.ആര് ലേഔട്ട്: രാവിലെ എട്ട്: മജീദ് മുസ്ലിയാര്.യാറബ്ബ് നഗര്‍ ഹുദാ രാവിലെ എട്ട്: അബ്ദുസ്സമദ് അഹ്സനി താനൂര്‍.മസ്ജിദുന്നൂര്‍ ശിവാജി നഗര്‍. രാവിലെ 8.30. അനസ് സിദ്ദീഖി, 9844043913.ബ്രോഡ്വേ റഹ്മാനിയ്യ മസ്ജിദ് രാവിലെ ഒമ്ബത്. ശിഹാബ് സഖാഫി.
ബിലാല്‍ മസ്ജിദ് എം.ആര് പാളയ. രാവിലെ 8.00. ഷൗക്കത്തലി സഖാഫി.വിസ്ഡം മസ്ജിദ് മജിസ്റ്റിക് 8.00, ശാഫി സഅദി.നുസ്രത്തുല്‍ ഇസ്ലാം മസ്ജിദ് കെ.ആര് പുരം. 8.00, അബ്ബാസ് നിസാമി.നൂറുല്‍ അഖ്സ മസ്ജിദ് എം.എസ് പാളയ, 9.00, ഫളലു ഹസനി.ദാറുല്‍ മആഫിയ്യ സുന്നി മദ്റസ കമ്മിറ്റി കാഡുകോടി മസ്ജിദ് ഉമര്‍, 8.00, മുഹമ്മദ് സുഹൈല്‍ മുസ്ലിയാര്.ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാമസ്ജിദ്. 8.00. നേതൃത്വം: ശമീര്‍ ഹിമമി. ഫോണ്‍: 7760457465.കസവനഹള്ളി അല്‍ ഹുദ മദ്റസ: 8.00, താജുദ്ദീൻ ഫാളിലി. ഫോണ്‍: 9483233786.മല്ലേശ്വര അൻവാറുല്‍ ഹുദാ മസ്ജിദ് 8.00, സൈനുദ്ദീൻ അംജദി.ബദ്രിയ ജുമാമസ്ജിദ് ഗുട്ടഹള്ളി 9.00, മുഹമ്മദ് ഹാരിസ് മദനി.
നൈസ് മഹല്ല് :ബംഗളൂരു: നാഗര്‍ഭാവി നൈസ് മഹല്ലിന്റെ ബലിപെരുന്നാള്‍ നമസ്കാരം രാവിലെ 7.45ന് നടക്കും. സൈഫുദ്ദീൻ പി.വൈ തൃശൂര്‍ നേതൃത്വം നല്‍കും. ഫോണ്‍: 9886665614, 8095907904.
ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ്:ബംഗളൂരു: ആര്.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ്: രാവിലെ എട്ടിന്. ഹുസൈനാര് ഫൈസി നേതൃത്വം നല്‍കും. ഫോണ്‍: 9845520480
കോള്‍സ് പാര്‍ക്ക് ബംഗളൂരു: കോള്‍സ് പാര്‍ക്ക് ബംഗളൂരുവിലെ സഫീന ഗാര്‍ഡനില്‍ ബലിപെരുന്നാള്‍ നമസ്കാരം രാവിലെ എട്ടിന്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സി.എച്ച്. ബഷീര്‍ നേതൃത്വം നല്‍കും.ഫോണ്‍: 9360850586/ 9986454999.