ബെംഗളൂരു: ചായകുടിച്ചതിന്റെ പണം ചോദിച്ചതിന് ബേക്കറിയുടമയെയും സഹായികളെയും ക്രൂരമായി മര്‍ദിച്ച് എട്ടംഗ സംഘം.ബെംഗളൂരു നഗരത്തിലെ മുന്നക്കൊല്ലലില് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം നടന്നത്. മുന്നക്കൊല്ലലിലെ ബേക്കറിയിലെത്തിയ എട്ടംഗ സംഘം ചായ ഓര്‍ഡര്‍ ചെയ്തു. ചായ എത്തുന്നതിനിടയില്‍ സംഘത്തിലെ ചിലര്‍ മേശപ്പുറത്തു നിന്നു സിഗരറ്റെടുത്തു വലിച്ചു.
ചായ കുടിച്ചു പോകാനൊരുങ്ങിയ സംഘത്തോട് ഉടമ നവീന്‍കുമാര്‍ ഷെട്ടി സിഗരറ്റിന്റെ പൈസ ചോദിച്ചു. ഇതോടെ സംഘം നവീനെ മര്‍ദിക്കുകയായിരുന്നു. നവീനെ മര്‍ദിക്കുന്നതു കണ്ടു തടയാനെത്തിയ ബന്ധുക്കളായ നിധിന് ഷെട്ടി, പ്രജ്വല്‍ ഷെട്ടി എന്നിവരെയും സംഘം വെറുതെ വിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു.
മഞ്ജുനാഥ, കാര്‍ത്തിക് ,സല്മാന്, എന്‍. കാര്‍ത്തിക് എന്നീ അക്രമികളെ പിടികൂടിയതായി കമ്മിഷണര്‍ അറിയിച്ചു. കടയുടെ അടുത്തു താമസിക്കുന്ന മഞ്ജുനാഥയും ഉടമയും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മഞ്ജുനാഥ വാടകയ്ക്കെടുത്ത ഗുണ്ടകളാണു ചായകുടിക്കാനെന്ന വ്യാജേന കടയിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതെന്നും കമ്മിഷണര്‍ വിശദീകരിച്ചു. സംഘത്തില്‍പെട്ട 5 പേര്‍ക്കായി പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചില്‍ തുടരുകയാണ്.
‘ലവ് ജിഹാദ്’ ആരോപിച്ച് സദാചാര പൊലീസ് ആക്രമണം; നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ സദാചാര പൊലീസ് ചമയല്‍ കേസുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കര്‍ണാടക അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഹിന്ദുത്വ പ്രവര്‍ത്തകരായ ഷിബിന്‍, ഗണേഷ്, പ്രകാശ്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ആറിന് പ്രതികള്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. യുവാവ് ഹിന്ദു പെണ്‍കുട്ടിയെ ‘ലവ് ജിഹാദ്’ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മംഗളൂരു നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംഘം യുവാവിനെ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.