ബംഗളൂരു: ശിവമൊഗ്ഗ അയനൂർ ഗ്രാമത്തില്‍ ബുധനാഴ്ച പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു.ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.അയനൂർ ഹനഗെരെ റോഡിലെ എസ്.എല്‍.വി അയ്യങ്കാർ ബേക്കറിയിലാണ് സ്ഫോടനം നടന്നത്. രണ്ടാമത് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടയിലും തീ പടർന്നു.
അവിടെയുള്ളവരും ഭയന്ന് ഓടി രക്ഷപ്പെട്ടു.സ്ഫോടനം നടന്നതിന്റെ അധികം അകലെയല്ലാതെ പെട്രോള്‍ പമ്ബ് പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.
കാമുകനുമായി വഴക്കിട്ട ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി യുവതി ജീവനൊടുക്കി; ഒരാള്‍ അറസ്റ്റില്‍
കാമുകനുമായി വഴക്കിട്ട ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. 22കാരിയായ യുവതിയാണ് മരിച്ചത്.സംഭവത്തില്‍ സൗരവ് സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്രാജിലെ എയര്‍പ്ലെയ്ന്‍ ക്രോസിന് സമീപമുള്ള കോച്ചിംഗ് സെന്ററിലാണ് സംഭവം. സൗരഭ് സിംഗിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരേ യുവതിയുടെ പിതാവ് രംഗത്തെത്തി. ഇവര്‍ കോച്ചിംഗ് സെന്ററില്‍ വച്ച് മകളെ പീഡിപ്പിക്കുകയും കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
ചൊവ്വാഴ്ച ഒരു പുസ്തകം വാങ്ങാനാണ് യുവതി യൂണിവേഴ്‌സിറ്റി റോഡിലേക്ക് പോയത്. സൗരഭ് സിംഗ് യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു. സൗരഭും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മകളെ മര്‍ദിച്ചതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പോലീസിനോടു പറഞ്ഞു.