മംഗ്‌ളുറു: അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മയില്‍ വിശ്വഹിന്ദു പരിഷത്ത് യുവജന വിഭാഗമായ ബജ്റംഗ്ദള്‍ ഞായറാഴ്ച ‘ധീരദിന’ റാലികള്‍ നടത്തി.ഗുജറാത് വംശഹത്യ സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി ചര്‍ചയാവുന്ന വേളയിലാണ് റാലി. 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിന് ഹിന്ദു നല്‍കിയ മറുപടിയാണ് ഗുജറാതില്‍ 2000 പേരുടെ ഹത്യയെന്ന് വി എച് പി മംഗ്‌ളുറു-ഉഡുപി മേഖല സെക്രടറി ശരണ്‍ പമ്ബുവെല്‍ പറഞ്ഞു.
‘ഗുജറാത് സംഭവം മറക്കണ്ട. അയോധ്യയില്‍ നിന്ന് മടങ്ങിയ 59 കര്‍സേവകരെ അവരുടെ അപാര്‍ട്മെന്റുകള്‍ തീയിട്ട് കൊന്നില്ലേ? അതിനുള്ള മറുപടിയാണ് ഗുജറാത് ജനത നല്‍കിയത്’, ശരണ്‍ പറഞ്ഞു. മംഗ്ളൂറില്‍ ഉള്ളാള്‍ മുതല്‍ തൊക്കോട്ട് വരെ നടത്തിയ റാലിയില്‍ ആയിരത്തിലേറെ പേര്‍ അണിനിരന്നു.ദക്ഷിണ കന്നഡ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് യുടി ഖാദര്‍ എംഎല്‍എ പ്രതിനിധാനം ചെയ്യുന്നതാണ് റാലി നടന്ന മണ്ഡലം. ബജ്റംഗ്ദള്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ നീരജ് ഡൊണേറിയ പ്രസംഗിച്ചു.
മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓളപ്പരപ്പിൽ ഇനി ഒഴുകി നടക്കാം
കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്.
കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാം.‘തൂവൽതീരം’ അമ്യൂസ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശമില്ല.