ബെംഗളൂരു: ശിവമോഗയിലെ ഹോട്ടലിൽ സ്ത്രീകൾ പങ്കെടുത്ത നിശാപാർട്ടി തടഞ്ഞ് ബജ്റംഗ്ദൾ. വെള്ളിയാഴ്ച രാത്രിയാണ് ബജ്റംഗ്ദൾ ജില്ലാകൺവീനർ രാജേഷ് ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം പാർട്ടി നടക്കുന്ന ക്ലിഫ് എംബസി എന്ന ഹോട്ടലിൽ കയറി സ്ത്രീകളോടും ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളോടും പുറത്തുപോകാൻ ആവശ്യപ്പെട്ടത്.ബജ്റംഗ്ദൾ പ്രവർത്തകർക്കൊപ്പം പോലീസും ഹോട്ടലിലെത്തിയിരുന്നു. ഭീഷണിയുയർന്നതോടെ ഹോട്ടലിലുണ്ടായിരുന്നവർ പാർട്ടി അവസാനിപ്പിച്ചു.
മാർച്ച് എട്ടിന് വനിതാദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പാർട്ടിയിയായിരുന്നു ഇത്.ഹോട്ടലിൽ അന്ന് മറ്റുചില പരിപാടികൾ നടന്നതിനാൽ 17-ലേക്ക് മാറ്റുകയായിരുന്നു. 50-ലേറെ സ്ത്രീകൾ ഉൾപ്പെടെ 70 പേരാണ് നിശാപാർട്ടിക്കെത്തിയത്. സ്ത്രീകളുടെ നിശാപാർട്ടികൾ ഹിന്ദുസംസ്കാരത്തിന് നിരക്കാത്തതാണെന്നും ശിവമോഗജില്ലയിൽ ഇത്തരം പാർട്ടികൾ അനുവദിക്കില്ലെന്നും ബജ്റംഗ്ദൾ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു.
നിയമം കൈയിലെടുക്കുകയല്ല, പോലീസുമായി സംഭവസ്ഥലത്തെത്തുകയാണ് ചെയ്തതെന്നും രാജേഷ് ഗൗഡ അവകാശപ്പെട്ടു.അതേസമയം, സ്ഥിതിഗതികൾ വഷളാകാതിരിക്കാനാണ് പോലീസ് ഹോട്ടലിലേക്ക് പോയതെന്നും പാർട്ടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും ശിവമോഗ എസ്.പി. ജി.കെ. മിഥുൻകുമാർ പറഞ്ഞു.നേരത്തെയും മംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബജ്റംഗ്ദൾ പ്രവർത്തകർ നിശാപാർട്ടികൾ തടഞ്ഞിരുന്നു
കൊവിഡ് മഹാമാരി ഘട്ടം ഈ വര്‍ഷം അവസാനിക്കും: ഡബ്ല്യു.എച്ച്.ഒ
ജനീവ: ലോകത്ത് എഴുപത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവന് കവര്‍ന്ന കൊവിഡ് 19നെ ഈ വര്‍ഷം മഹാമാരി ഘട്ടത്തില്‍ നിന്ന് പകര്‍ച്ചപ്പനിയ്ക്ക് സമാനമായ ആശങ്ക ഉയര്‍ത്തുന്ന ഘട്ടത്തിലേക്ക് താഴ്ത്താനാകുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ).ഈ വര്‍ഷം കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനായേക്കും. വൈറസിന്റെ മഹാമാരിയെന്ന ഘട്ടം അവസാനിക്കാറായി എന്നതില്‍ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.2019 അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡിനെ ഡബ്ല്യു.എച്ച്.ഒ ‘ മഹാമാരി”യായി പ്രഖ്യാപിച്ചിട്ട് മാര്‍ച്ച് 11ന് മൂന്ന് വര്‍ഷം തികഞ്ഞിരുന്നു.
കൊവിഡിനെ സീസണല്‍ ഇന്‍ഫ്ലുവന്‍സയെ പോലെ നോക്കിക്കാണാനാകുന്ന ഘട്ടത്തിലേക്ക് നാം അടുക്കുകയാണ്.എന്നാല്‍, വൈറസ് ആരോഗ്യത്തിന് ഭീഷണിയായി തുടരും. മരണങ്ങളുമുണ്ടാകും. എന്നാല്‍ സമൂഹത്തെയോ ആരോഗ്യ സംവിധാനങ്ങളെയോ തടസപ്പെടുത്തില്ല. നിലവില്‍ ലോകം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു.
കൊവിഡ് ഉത്ഭവം സംബന്ധിച്ച് ചൈന വ്യക്തമായ ഡേറ്റകള്‍ പുറത്തുവിടണമെന്ന് ഡബ്ല്യു.എച്ച്.ഒ. ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം കണ്ടെത്തിയത്. ഇവിടുത്തെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.2020ല്‍ മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ സംബന്ധിച്ച ഡേറ്റ ചൈന പുറത്തുവിടാത്തതിന് എതിരെയാണ് ഡബ്ല്യു.എച്ച്.ഒ രംഗത്തെത്തിയത്.
കൊവിഡ് എങ്ങനെ ഉത്ഭവിച്ചു എന്നത് കണ്ടെത്താന്‍ ഈ ഡേറ്റകള്‍ സഹായിക്കും.കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലോകത്തിന് എത്രയും വേഗം കൈമാറാന്‍ ചൈന തയ്യാറാകണമെന്നും മൂന്ന് വര്‍ഷം മുമ്ബ് ഇത് നല്‍കേണ്ടതായിരുന്നെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് ആവശ്യപ്പെട്ടു. കൊവിഡ് വുഹാനിലെ ലാബില്‍ നിന്ന് ചോര്ന്നതാണെന്നടക്കമുള്ള സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ്